സംസ്ഥാന സർക്കാർ ഏറ്റെടുത്തശേഷം നവീകരിച്ച കെ​ല്‍ ഇ.​എം.​എ​ല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

കെല്‍ ഇ.എം.എല്‍ നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: ബദ്രടുക്കയിലെ കെല്‍ ഇ.എം.എല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം. അഷറഫ് എം.എല്‍.എ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എ. സൈമ, വൈസ് പ്രസിഡന്‍റ് പി.എ. അഷ്‌റഫലി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സമീറ ഫൈസല്‍, ജില്ല പഞ്ചായത്തംഗം ജമീല സിദ്ദീഖ്, വാര്‍ഡ് മെംബര്‍ എം. ഗിരീഷ്, ട്രേഡ് യൂനിയന്‍ നേതാക്കളായ എ. അബ്ദുറഹ്‌മാന്‍, പി.കെ. ഫൈസല്‍, അഡ്വ. പി. മുരളീധരന്‍, മുന്‍ എം.പി പി. കരുണാകരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, മറ്റു ജനപ്രതിനിധികള്‍, ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കെല്‍ ഇ.എം.എല്‍ മാനേജിങ് ഡയറക്ടര്‍ റിട്ട. കേണല്‍ ഷാജി എം. വര്‍ഗീസ്, കെല്‍ ഇ.എം.എല്‍ ഹെഡ് ജോസി കുര്യാക്കോസ്, പി. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെല്‍- ഇ.എം.എല്ലിന്‍റെ ജനറേറ്ററിന്‍റെ ആദ്യ ഓര്‍ഡര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണനില്‍നിന്നും വ്യവസായ മന്ത്രി പി. രാജീവ് സ്വീകരിച്ചു.

ജില്ലയുടെ വ്യാവസായിക വളര്‍ച്ച ലക്ഷ്യംവെച്ചാണ് 1990ല്‍, കേരള സര്‍ക്കാറിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനിയുടെ ഒരു യൂനിറ്റ് മൊഗ്രാല്‍ പുത്തൂരില്‍ സ്ഥാപിച്ചത്. 2011ല്‍ കൂടുതല്‍ വിപണി ലക്ഷ്യംവെച്ച് ഭെല്ലിന്‍റെയും കേരള സര്‍ക്കാറിന്‍റെയും 51:49 ഓഹരി അനുപാതത്തില്‍ ഭെല്‍- ഇ.എം.എല്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമാക്കി മാറ്റി. തുടര്‍ന്ന് കമ്പനി നഷ്ടത്തിലായി.

അടച്ചുപൂട്ടലിലേക്ക് നീങ്ങിയതിനെ തുടർന്ന് 51ശതമാനം ഓഹരി കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. സര്‍ക്കാര്‍ 77 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു.

പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കും -മുഖ്യമന്ത്രി

കാ​സ​ർ​കോ​ട്​: കേ​ര​ള​ത്തി​ലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ ഏ​റ്റെ​ടു​ക്കു​ക​യും ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ക​യും ചെ​യ്യു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ​നി​ന്നും ഏ​റ്റെ​ടു​ത്ത്​ ന​വീ​ക​രി​ച്ച കാ​സ​ര്‍കോ​ട് കെ​ല്‍-​ഇ.​എം.​എ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ സം​ര​ക്ഷി​ച്ചും ശ​ക്തി​പ്പെ​ടു​ത്തി​യും മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കാ​മെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ദൃ​ഷ്ടാ​ന്ത​മാ​ണ് കെ.​ഇ.​എ​ല്ലി​നെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നീ​ക്കം അ​നു​വ​ദി​ക്കാ​തെ കേ​ര​ള സ​ര്‍ക്കാ​ര്‍ ഈ ​സ്ഥാ​പ​ന​ത്തെ ഏ​റ്റെ​ടു​ത്ത​തും പൊ​തു​മേ​ഖ​ല​യി​ല്‍ നി​ല​നി​ര്‍ത്തി​യ​തും.

77 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ​ര്‍ക്കാ​ര്‍ ഈ ​സ്ഥാ​പ​ന​ത്തെ പൊ​തു​മേ​ഖ​ല​യി​ല്‍ നി​ല​നി​ര്‍ത്തി​യ​ത്. എ​ന്നാ​ല്‍ പ്ര​തീ​ക്ഷി​ച്ച നേ​ട്ടം ഭെ​ല്ലി​ന്‍റെ കീ​ഴി​ല്‍ ഇ.​എം.​എ​ല്ലി​ന് ല​ഭി​ച്ചി​ല്ല. അ​തോ​ടു​കൂ​ടി സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ന്റെ ഭീ​ഷ​ണി ഉ​യ​ര്‍ന്നു. ഈ ​സ​മ​യ​ത്താ​ണ് കേ​ര​ള സ​ര്‍ക്കാ​ര്‍ ഇ.​എം.​എ​ല്ലി​നെ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​യ​ത്. കെ.​ഇ.​എ​ല്‍- ഇ.​എം.​എ​ല്ലി​നോ​ടൊ​പ്പം കെ-​ഡി​സ്‌​ക്, കെ​ല്‍ട്രോ​ണ്‍, ഓ​ട്ടോ​കാ​സ്റ്റ്, കെ.​എ.​എ​ല്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു സം​യു​ക്ത​മാ​യി ഇ​ല​ക്ട്രി​ക് വാ​ഹ​ന ഭാ​ഗ​ങ്ങ​ളും മ​റ്റും വി​ക​സി​പ്പി​ക്കു​ന്ന ഗ്രീ​ന്‍ മൊ​ബി​ലി​റ്റി ഹ​ബ് സ്ഥാ​പി​ക്കു​ന്ന​തി​ന് 28 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 'അ​ങ്ങ​നെ ആ ​ദി​വ​സ​വും വ​ന്നി​രി​ക്കു​ക​യാ​ണ്' എ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് കെ​ല്‍-​ഇ.​എം.​എ​ല്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

Tags:    
News Summary - CM Pinarayi Vijayan inagurated KEL EML after state government took over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.