ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍കോ​ട് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ക​ട​ക​ളി​ല്‍

പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

പൊതുവിപണിയില്‍ പരിശോധന ശക്തമാക്കി കലക്ടര്‍

കാ​സ​ർ​കോ​ട്: പൊ​തു​വി​പ​ണി​യി​ലെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍. കാ​സ​ര്‍കോ​ട് പു​തി​യ ബ​സ്‍സ്റ്റാ​ൻ​ഡ്, പ​ഴ​യ ബ​സ് സ്‍റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ മു​പ്പ​തോ​ളം ക​ട​ക​ളി​ല്‍ ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. സൂ​പ്പര്‍മാ​ര്‍ക്ക​റ്റ്, പ​ച്ച​ക്ക​റി​ക്ക​ട​ക​ള്‍, പ​ല​ച​ര​ക്ക് ക​ട​ക​ള്‍, ചി​ക്ക​ന്‍ സ്റ്റാ​ളു​ക​ള്‍, ബേ​ക്ക​റി​ക​ള്‍, മാ​ര്‍ക്ക​റ്റി​ന​ക​ത്തെ ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. എ​ല്ലാ ക​ട​ക​ളി​ലും വി​ലവി​വ​ര​പ്പട്ടി​ക പ്ര​ദ​ര്‍ശി​പ്പി​ക്ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ നി​ർദേശി​ച്ചു. പ​ല​ച​ര​ക്ക് ക​ട​ക​ളി​ലെ അ​ഞ്ചോ​ളം വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലു​ള്ള മു​ള​കു​ക​ള്‍ക്ക് ഓ​രോ​ന്നി​നും മു​ക​ളി​ല്‍ വി​ലവി​വ​രം പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന പ്ല​ക്കാ​ര്‍ഡു​ക​ള്‍ വെ​ക്ക​ണ​മെ​ന്നും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. റോ​ഡ​രി​കി​ല്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​രോ​ടും വി​ല​വി​വ​രം പ്ര​ദ​ര്‍ശി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.

പ​രി​ശോ​ധ​ന​യി​ല്‍ എ.​ഡി.​എം കെ. ​ന​വീ​ന്‍ബാ​ബു, ജി​ല്ല സ​പ്ലൈ ഓ​ഫിസ​ര്‍ എ. ​സാ​ജി​ദ്, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ കെ.​വി. ദി​നേ​ശ​ന്‍, കാ​സ​ര്‍കോ​ട് താ​ലൂ​ക്ക് റേ​ഷ​നി​ങ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ എ​ന്‍. അ​നി​ല്‍കു​മാ​ര്‍, കെ.​പി. ബാ​ബു, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം. ​ര​തീ​ഷ്, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി അ​സി.​ഇ​ന്‍സ്പെ​ക്ട​ര്‍ പി. ​ശ്രീ​ജി​ത്ത്, സ​പ്ലൈ ഓ​ഫിസ് ഹെ​ഡ്ക്ല​ര്‍ക്ക് ബി.​ബി. രാ​ജീ​വ്, ഡ്രൈ​വ​ര്‍മാ​രാ​യ പി.​ബി. അ​ന്‍വ​ര്‍, പി. ​അ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ ഭീ​മ​ന​ടി​യി​ലെ പ​ഴം-​പ​ച്ച​ക്ക​റി, സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്, പ​ല​ച​ര​ക്ക് ക​ട​ക​ളി​ല്‍ സ​ബ് ക​ല​ക്ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​ര്‍ ടി.​സി. സ​ജീ​വ​ന്‍, റേ​ഷ​നി​ങ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജാ​സ്മി​ന്‍ കെ. ​ആ​ൻ​റ​ണി, കെ.​കെ. രാ​ജീ​വ​ന്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍സ്‌​പെ​ക്ടി​ങ് അ​സി​സ്റ്റ​ൻ​റ് പി.​വി. വി​നു​കു​മാ​ര്‍, സീ​നി​യ​ര്‍ ക്ല​ര്‍ക്കു​മാ​രാ​യ സി.​എം. ദി​നേ​ശ് കു​മാ​ര്‍, ബി​നോ​യ് ജോ​ര്‍ജ്, മു​കേ​ഷ്, പ്ര​സ​ന്ന​ന്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു. വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍സ്, ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ന്‍സ് പ​രി​ശോ​ധി​ച്ചു. ക​ട​ക​ളി​ല്‍ വി​ല​വി​വ​രപ്പട്ടി​ക പ്ര​ദ​ര്‍ശി​പ്പി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു.

ഹോ​സ്ദു​ര്‍ഗ് താ​ലൂ​ക്കി​ലെ ഉ​ദു​മ, പാ​ല​ക്കു​ന്ന് ഭാ​ഗ​ങ്ങ​ളി​ല്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ (എ​ല്‍.​എ) വി.​എ​ന്‍. ദി​നേ​ശ്കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഴം-​പ​ച്ച​ക്ക​റി, സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ്, പ​ല​ച​ര​ക്ക് ക​ട​ക​ള്‍, ചി​ക്ക​ന്‍ സ്റ്റാ​ളു​ക​ള്‍, ബേ​ക്ക​റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​ദു​മ​യി​ല്‍ വി​ല​വി​വ​രപ്പട്ടി​ക പ്ര​ദ​ര്‍ശി​പ്പി​ക്കാ​ത്ത ക​ട​ക​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫിസ​ര്‍ കെ.​എ​ന്‍. ബി​ന്ദു, റേ​ഷ​നി​ങ് ഓ​ഫിസ​ര്‍മാ​രാ​യ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍സ്പെ​ക്ട​ര്‍ ഇ.​വി. പ​വി​ത്ര​ന്‍, റേ​ഷ​നി​ങ് ഓ​ഫിസ​ര്‍മാ​രാ​യ എം.​കെ. സെ​യ്ഫു​ദ്ദീ​ന്‍, പി.​കെ. ശ​ശി, ഇ​മ്മാ​നു​വ​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Collector intensified inspection in public market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.