കാസർകോട്: സാക്ഷരത തുല്യത പഠിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ജില്ല പഞ്ചായത്തിെൻറ സഹകരണത്തോടെ നടപ്പാക്കാന്‍ ജില്ല സാക്ഷരത സമിതി യോഗം തീരുമാനിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. ജോബ് സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം നടപ്പാക്കുന്നതിന് തീരദേശ പഞ്ചായത്തായ വലിയപറമ്പ പഞ്ചായത്തിനെ തിരഞ്ഞെടുത്തു. മത്സ്യബന്ധന മേഖലയായ പഞ്ചായത്തില്‍ മത്സ്യവിഭവങ്ങളുടെ വിവിധ ഉല്പന്നങ്ങള്ക്കായി പരിശീലനം നല്കാന് ഇതുവഴി കഴിയും.
തീരദേശ സാക്ഷരത നടപ്പാക്കുന്നതിെൻറ ഭാഗമായി തീരദേശ പഞ്ചായത്തുകളില്‍ സമഗ്ര സര്‍വേ നടത്തി സാക്ഷരത ക്ലാസുകള്‍ നടത്തും. പുതിയ തുല്യത രജിസ്ട്രേഷനുകള്‍ ഫെബ്രുവരിയോടെ ആരംഭിക്കും. മാര്‍ച്ച് 31നകം നവചേതന, ഭരണഘടന സാക്ഷരത ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. ഭരണഘടന സാക്ഷരത പരിപാടിയുടെ ഭാഗമായി മുഴുവന്‍ സാക്ഷരത സമിതി അംഗങ്ങളും ക്ലാസെടുക്കും. ചങ്ങാതി ഇതരസംസ്ഥാന തൊഴിലാളി സാക്ഷരത പരിപാടി ജില്ല പഞ്ചായത്ത് സഹകരണത്തോടെ ജില്ലയില്‍ മുഴുവനും നടപ്പാക്കുന്നതിനും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താനും മുഴുവന്‍ പഞ്ചായത്തുകളിലും സർവേ നടത്താനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. എസ്.എന്‍. സരിത, കെ. ശകുന്തള, ഗീത കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ സ്വാഗതവും സാക്ഷരത മിഷന് ജില്ല കോഓഡിനേറ്റര്‍ ടി.വി. ശ്രീജന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.