കാസർകോട്: മൂന്നാം തരംഗത്തിൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് കോവിഡ് കുതിച്ചുയരുന്നു. ഫെബ്രുവരി പകുതിയോടെ പ്രതീക്ഷിക്കുന്ന പ്രതിദിന കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. ജാഗ്രത പാലിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ കാര്യങ്ങൾ കൈവിടുമെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ടി.പി.ആർ 30 ശതമാനം കടന്നതോടെ ജില്ലയിൽ നടപടി കടുപ്പിക്കും. വ്യാഴാഴ്ച ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെൻററുകളിലുമായി 668 പേരെ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച ജില്ലയില്‍ 1135 പേർക്കാണ് കോവിഡ് പോസിറ്റിവായത്. 351 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3982 ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 967. നിരീക്ഷണത്തിൽ 9280 പേർ. വീടുകളില്‍ 8746, സ്ഥാപനങ്ങളില്‍ 534 ഉള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9280 പേരാണ്. പുതിയതായി 1352 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെൻറിനല്‍ സർവേ അടക്കം പുതിയതായി 2613 സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 1020 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. 299 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയിൽ ഇതുവരെ 149125 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 1,43,836 പേര് ജില്ലയില്‍ നെഗറ്റിവായി.
കാസർകോട്: ഉത്സവാഘോഷ ചടങ്ങുകള്‍ക്ക് അതത് സ്റ്റേഷന് ഹൗസ് ഓഫിസറില്‍നിന്ന് അനുമതി വാങ്ങണമെന്ന് ജില്ല കലക്ടറുടെ നിർദേശം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. കോവിഡ് ബോധവത്കരണത്തിനുള്ള ജില്ല തല ഏകോപന സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പൊതു ചടങ്ങുകളില്‍ അമ്പതില്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ട്.
ഉത്സവാഘോഷ ചടങ്ങുകള്‍ നടത്താന്‍ ഇനി അതത് തദ്ദേശസ്ഥാപനത്തിൽനിന്നും സ്റ്റേഷന് ഹൗസ് ഓഫിസറില്‍നിന്നും അനുമതി വാങ്ങണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. ഇത്തരം ചടങ്ങുകളില്‍ പൊലീസ് നിരീക്ഷണം കൂടി ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു.
കാസർകോട്: കോവിഡ് ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
രോഗികള്‍ കുടുംബങ്ങളില്‍നിന്ന് അകലം പാലിക്കണം. വായു സഞ്ചാരമുള്ള മുറിയിലാവണം കഴിയേണ്ടത്. എന്‍95 അല്ലെങ്കില്‍ ഡബ്ള്‍ മാസ്ക് മാത്രം ധരിക്കുക. വിശ്രമത്തിനൊപ്പം ധാരാളം വെള്ളം കുടിക്കണം. കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. കൈകള്‍ സാനിറ്റൈസ് ചെയ്യുക. ഓക്സിജെൻറ അളവ്, ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കണം.
രോഗബാധിതരോടൊപ്പമുള്ള സമയത്ത് എന്‍95 മാസ്കോ ഡബ്ള്‍ മാസ്കോ ഉപയോഗിക്കണം. മാസ്കി െൻറ മുന്‍വശം സ്പര്‍ശിക്കരുത്. മാസ്ക് നനയുകയോ മലിനമാവുകയോ ചെയ്താല്‍ ഉടനടി മാറ്റി പുതിയത് ധരിക്കണം. മുഖം, മൂക്ക്,വായ് എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.
രോഗിയുമായോ രോഗിയുമായുള്ള സാഹചര്യങ്ങളുമായോ ഇടപെടേണ്ടിവന്നാല്‍ കൈകളുടെ ശുചിത്വം പരിപാലകര്‍ ഉറപ്പുവരുത്തണം. 40 സെക്കന്‍ഡെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം. വെള്ളം ഉപയോഗിച്ച് കൈകഴുകിയതിനുശേഷം ഒറ്റത്തവണ ഉപയോഗിച്ച് കളയാവുന്ന പേപ്പര്‍ ടവലുകളോ വൃത്തിയുള്ള തുണികൊണ്ടുള്ള ടവലുകളോ ഉപയോഗിച്ച് കൈ തുടക്കുകയും നനഞ്ഞ ടവലുകള്‍ മാറ്റുകയും ചെയ്യണം. ഗ്ലൗസ് ധരിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.