രാജപുരം: തോട് കൈയേറി അനധികൃത പഴം-പച്ചക്കറി വ്യാപാരം നടത്തിവന്ന കട പൊളിച്ചുനീക്കാൻ കോടതി ഉത്തരവ്. കോളിച്ചാൽ ടൗണിൽ മലയോര ഹൈവേയുടെയും തോടിന്റെയും ഇടയിൽ പാലത്തിനോടുചേർന്ന് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് നിർമിച്ച കട സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാലച്ചാൽ മരുതോം സ്വദേശി തറപ്പേൽ ഷാജു ഹോസ്ദുർഗ് മുനിസിഫ് കോടതിയിൽ സമർപ്പിച്ച ഒ.എസ് നമ്പർ 43/22 കേസാണ് കോടതി തള്ളിയത്.
തോട് പുറമ്പോക്ക് കൈയേറി അനധികൃത പഴം-പച്ചക്കറി വ്യാപാരം നടത്തുകയും കടയിലെ മാലിന്യം തോട്ടിലേക്ക് വലിച്ചെറിഞ്ഞ് പുഴ മലിനപ്പെടുത്തുന്നതിനുമെതിരെ പനത്തടി പഞ്ചായത്തംഗം എൻ. വിൻസെന്റ് കലക്ടർക്കും കള്ളാർ പഞ്ചായത്ത് സെക്രട്ടറിക്കും നൽകിയ പരാതിയെ തുടർന്ന് കള്ളാർ വില്ലേജ് ഓഫിസറും പഞ്ചായത്ത് സെക്രട്ടറിയും നിർമാണം പൊളിച്ചുനീക്കാൻ ഉടമക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് കലക്ടറെയും പഞ്ചായത്ത് സെക്രട്ടറിയെയും എതിർകക്ഷികളാക്കി ഷാജു കേസ് നൽകിയത്. കള്ളാർ പഞ്ചായത്തിനുവേണ്ടി അഡ്വ. പി.കെ. ചന്ദ്രശേഖരൻ നായർ, അഡ്വ. വി.എം. ഗായത്രി എന്നിവരും കലക്ടർക്കും മറ്റ് ഉദ്യോഗസ്ഥർക്കും വേണ്ടി എ.ജി.പി. അജയകുമാറും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.