കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട പ്രതി പിടിയില്‍

കണ്ണൂര്‍: മേലേചൊവ്വയിലെ ഡി.ആർ.ഐ ഓഫിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ മാഹി -കണ്ണൂര്‍ ഹൈവേ പൊലീസിന്‍റെ ഇടപെടലില്‍ കാസർകോട് ചന്ദേരയില്‍ നിന്ന് പിടികൂടി. ഗുജറാത്തില്‍ 500 കോടിയുടെ ലഹരിമരുന്നു കടത്തു കേസില്‍ പിടിയിലായ ഉപ്പള സ്വദേശിയായ മുഹമ്മദ് ആദിലാണ് (32) മുണ്ടയാട്ടെ ഡി.ആർ.ഐ ഓഫിസില്‍ നിന്ന് ചാടിപ്പോയത്.

ഉടൻ കണ്ണൂർ സിറ്റി പൊലീസ് കൺട്രോൾ റൂമിൽ നിന്ന് ഹൈവേ പൊലീസിന് വിവരം നൽകുകയായിരുന്നു. ഹൈവേ പൊലീസ് എസ്.ഐ പി. പ്രസാദ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ രജീഷ്, നിധിന്‍ എന്നിവർ തിരച്ചിൽ നടത്തുന്നതിനിടെ നഗരത്തിൽ രാത്രി സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഫോണിൽ വിവരം നൽകി. തുടർന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഓട്ടോഡ്രൈവർമാരിൽനിന്ന് ലഭിച്ച വിവര പ്രകാരം ഒരു യുവാവ് കാസർകോട് ഭാഗത്തേക്ക് യാത്ര പുറപ്പെട്ടതായി അറിയാൻ കഴിഞ്ഞു.

ഇതു പ്രതിയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഓട്ടോഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ട് അവരുടെ നിലവിലെ ലൊക്കേഷൻ ചെറുവത്തൂരിന് അടുത്താണെന്ന് മനസ്സിലാക്കുകയായിരുന്നു. ഒടുവിൽ പ്രതിയെ ചന്ദേര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags:    
News Summary - Defendant arrested after escaping from custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.