നീലേശ്വരം മന്നൻ പുറത്ത് കാവിലെ കലശ മഹോത്സവം

മന്നൻപുറത്ത് കാവ് കലശമഹോത്സവത്തിന് ഭക്തജനപ്രവാഹം

കാസർകോട്: രണ്ടു വർഷത്തെ ഇടവേളക്കുശേഷം നടന്ന നീലേശ്വരം മന്നൻപുറത്ത് കാവിലെ പുറത്തെ കലശ മഹോത്സവത്തിന് സമാപനം കുറിച്ച് തെയ്യക്കോലങ്ങളുടെ തിരുമുടി താഴ്ന്നു. ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിൽ പുറത്തെ കലശോത്സവം കാണാൻ എത്തിയത്.

നടയിൽ ഭഗവതി, ക്ഷേത്രപാലകൻ, കാളരാത്രി, കൈക്ലോൻ തെയ്യക്കോലങ്ങളാണ് അനുഗ്രഹംചൊരിഞ്ഞത്.

തെക്കുവടക്ക് കളരിക്കാരുടെ കലശകുംഭങ്ങളുമായി വാല്യക്കാർ മൂന്നു തവണ ആർപ്പുവിളികളുമായി ക്ഷേത്രം വലംവെച്ചു. ഓരോ തെയ്യവും ഭക്തജനങ്ങൾക്ക് മഞ്ഞക്കുറി നൽകി അനുഗ്രഹിച്ചു. തിങ്കളാഴ്ച കലശച്ചന്ത നടക്കും. ഇതോടെ ഉത്തരമലബാറിലെ തെയ്യാട്ടക്കാലങ്ങൾക്ക് സമാപനംകുറിക്കും.

ഇനി തുലാം പത്തിന് നീലേശ്വരം അഞ്ഞൂറ്റമ്പലത്തിൽ ചെണ്ടമേളത്തോടെ തെയ്യങ്ങൾ അരങ്ങിലെത്തുന്നതോടെ മറ്റൊരു തെയ്യാട്ടക്കാലത്തിന് തുടക്കംകുറിക്കും.

Tags:    
News Summary - Devotees flock to Mannanpuram Kav for Kalasa mahotsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.