കള്ളാര്‍: ഗ്രാമപഞ്ചായത്തില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സ് എടുക്കാത്തവർക്കെതിരെ പൊലീസ് കേസ് ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ടി.കെ.നാരായണൻ പറഞ്ഞു. വളർത്തുനായ്ക്കളെ മൃഗാശുപത്രിയിലെത്തിച്ച് കുത്തിവെപ്പ് നടത്തിയ രേഖകളുമായി പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകിയാലുടൻ ലൈസൻസ് ലഭിക്കും. പഞ്ചായത്തില്‍ തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ വഴിയാത്രക്കാര്‍ക്കും സ്കൂള്‍കുട്ടികള്‍ക്കും തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
തെരുവുനായ്ക്കളുടെ വര്‍ധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രദേശത്ത് ഒരാളും ലൈസന്‍സ് കൂടാതെ നായ്ക്കളെ വളര്‍ത്താന്‍ പാടില്ല.
ലൈസന്‍സ് അനുവദിക്കപ്പെട്ട മൃഗത്തെ അതിന്റെ ഉടമസ്ഥന് സ്വന്തം വീട്ടുപരിസരത്ത്തന്നെ വളര്‍ത്തേണ്ടതാണെന്നും അലഞ്ഞുതിരിയാനോ പൊതുസമൂഹത്തിന് ശല്യം ഉണ്ടാക്കാനോ അനുവദിക്കാന്‍ പാടില്ലെന്നും കര്‍ശനനിര്‍ദേശം നല്കി.
ലൈസന്‍സ് നിബന്ധനകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയോ പേവിഷബാധ ഏറ്റതോ അല്ലാത്തതോ ആയ വളര്‍ത്തു നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ 1998 ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ പ്രകാരം നിയമ- ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.