പാലക്കുന്ന്: കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ പരിധിയിലെ കിണറ്റിൽ നായ് ചത്തു പൊങ്ങിയതിനാൽ ദുർഗന്ധംമൂലം പൊറുതിമുട്ടി പരിസരവാസികൾ. ദുർഗന്ധം ശമിക്കാൻ ജീവനക്കാർ ബ്ലീച്ചിങ് പൊടിയും മറ്റും വിതറി താൽക്കാലിക ശമനമാക്കിയെങ്കിലും പരിഹാരമായില്ല. കോട്ടിക്കുളം റെയിൽവേ വകയിൽ കൊടും വേനലിൽപോലും വറ്റാത്ത മൂന്നു കിണറുകൾ പതിറ്റാണ്ടുകളായി ഉണ്ടായിരുന്നുവെന്ന് നാട്ടുകാരും റെയിൽവേയും പറയുന്നു.
ഒരുകാലത്ത് നാട്ടിലെ മുഖ്യ ജലസ്രോതസ്സായിരുന്നു ഈ കിണറുകൾ. പലരും മാലിന്യം വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയാക്കിയ അതിലെ ഒരു കിണർ റെയിൽവേ വർഷങ്ങൾക്കു മുമ്പേ മൂടിയിരുന്നു. ഇപ്പോൾ നായ് ചത്തു കിടക്കുന്ന കിണറും ഉപയോഗിക്കാറില്ലെന്നാണ് റെയിൽവേ ജീവനക്കാർ പറയുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള ഈ കിണർ പൂർണമായും വൃത്തിയാക്കിയാൽ വേനൽക്കാല ജലക്ഷാമത്തിന് ശമനമുണ്ടാക്കാനാവുമെന്നാണ് നാട്ടുകാരുടെ പക്ഷം. നിലവിൽ മൂന്നാമത്തെ കിണറാണ് റെയിൽവേ അവരുടെ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. ഉപയോഗിക്കാത്ത കിണറുകൾ അതേപടി നിലനിൽക്കുന്നതുമൂലം അത് മാലിന്യം വലിച്ചെറിയാനുള്ള സ്ഥലമായി മാറുകയാണ്. ഈ അവസ്ഥയിലാണ് ജീവികളും മറ്റും വീണ് പരിസരവാസികൾക്ക് ബുദ്ധിമുട്ടായി മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.