മൊഗ്രാൽ: പാതിവഴിയിലായ ഓവുചാൽ നിർമാണത്തിന്റ കെടുതിയനുഭവിച്ച് വിദ്യാർഥികൾ. മഴ കനത്തതോടെയാണ് ദേശീയപാത സർവിസ് റോഡിലെ ഓവുചാലിൽനിന്ന് വെള്ളം ടി.വി.എസ് റോഡിലേക്ക് ഒഴുകുന്നതുമൂലമാണ് വിദ്യാർഥികൾക്ക് ദുരിതമായി മാറിയത്.
സർവിസ് റോഡിന് സമീപം ടി.വി.എസ് ലിങ്ക് റോഡ് ഉള്ളതിനാൽ ഈഭാഗത്ത് ഓവുചാൽ നിർമാണം പൂർത്തീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുഭാഗങ്ങളിൽനിന്ന് വരുന്ന മഴവെള്ളം ടി.വി.എസ് റോഡിലേക്ക് ഒഴുകാൻതുടങ്ങി. റോഡിൽ മുട്ടോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വിദ്യാർഥികൾക്ക് ഏറെ ദുരിതമായി മാറിയെന്ന് മൊഗ്രാൽ ദേശീയവേദി പറയുന്നു.
വിഷയത്തിൽ നിർമാണ കമ്പനി അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതിനിടെ ടി.വി.എസ് ലിങ്ക് റോഡിൽനിന്ന് സർവിസ് റോഡിലേക്ക് കയറാനുള്ള പലക ദ്രവിച്ച് തകർന്നുകിടക്കുന്നതും വിദ്യാർഥികളടക്കമുള്ള കാൽനടക്കാർക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.