പടന്ന: പഞ്ചായത്തിൻെറ വിവിധ പ്രദേശങ്ങൾ മയക്കു മരുന്ന് വിപണന കേന്ദ്രങ്ങളാകുന്നതിൽ രക്ഷിതാക്കൾ ആശങ്കയിൽ. സ്കൂൾ-കോളജ് വിദ്യാർഥികളെയും വിൽപനക്കാർ ലക്ഷ്യം വെക്കുന്നതാണ് ആശങ്കയിലാഴ്ത്തുന്നത്. എക്സൈസ് സംഘം മൂന്നിടങ്ങളിൽ നിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ മയക്കു മരുന്ന് പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് പടന്ന കൊട്ടയന്താറിൽനിന്ന് എം.ഡി.എം.എ പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. കാഞ്ഞങ്ങാട് സ്വദേശി സി.എച്ച്. സുഹമ്മദ് ഷർഹാനിൽനിന്നും 2.15 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ നായർക്ക് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിെൻറ സ്ക്വാഡ് അംഗങ്ങളും ചന്തേര പൊലീസ് ഇൻസ്പെക്ടർ പി. നാരായണനും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഓൺലൈൻ തുണി വ്യാപാരത്തിെൻറ മറവിലാണ് എം.ഡി.എം.എ ആവശ്യക്കാർക്ക് എത്തിച്ചിരുന്നത്. പ്രതിയുടെ പടന്നയിലെ ഭാര്യ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്.
നിലേശ്വരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പടന്ന വടക്കേപ്പുറത്തു നിന്നും ചൊവ്വാഴ്ച വൈകീട്ട് 400 ഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ഒരാഴ്ച മുമ്പ് എടച്ചാക്കൈ കൊക്കാകടവിൽ യുവാവിൽനിന്നും വിൽപനക്കായി കൊണ്ടുപോവുകയായിരുന്ന ലഹരി ഉൽപന്നങ്ങൾ പൊലീസ് പിടികൂടിയിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.