കാഞ്ഞങ്ങാട്: കേരളത്തിലെ ആദ്യത്തെ ഇക്കോ സെന്‍സിറ്റീവ് ആസ്‌ട്രോ ടൂറിസം സെൻററാണ് മഞ്ഞുംപൊതിക്കുന്നില്‍ ഒരുങ്ങുന്നത്. കാഞ്ഞങ്ങാട് മാവുങ്കാല്‍ മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതിക്ക് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സര്‍ക്കാറിന് സമര്‍പ്പിച്ച 4,97,50,000 രൂപയുടെ വികസനപദ്ധതി നവംബറോടെ പ്രവൃത്തി ആരംഭിക്കുമെന്ന് പറഞ്ഞുവെങ്കിലും ചെറിയരീതിയിൽ മാത്രമേ തുടർപ്രവൃത്തികൾ നടന്നിട്ടുള്ളൂ.
രണ്ട് വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന മഞ്ഞുംപൊതിക്കുന്ന് അജാനൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട സ്ഥലമാണ് അന്നത്തെ മന്ത്രി ഇ. ചന്ദ്രശേഖരെൻറ നിര്‍ദേശാനുസരണം ഉടമസ്ഥാവകാശം റവന്യൂവകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ടാണ് ജില്ല കലക്ടര്‍ ടൂറിസം വകുപ്പിന് ഉപയോഗാനുമതി നല്‍കിയത്.
വര്‍ണാഭമായ ജലധാര, ബേക്കല്‍ കോട്ട, തൈക്കടപ്പുറം അഴിമുഖം, വിശാലമായ അറബിക്കടല്‍ എന്നിവയുടെ ദൂരക്കാഴ്ച കുന്നിന്‍മുകളില്‍നിന്ന് ആസ്വദിക്കാനുള്ള ബൈനോക്കുലര്‍ സംവിധാനങ്ങള്‍, വാനനിരീക്ഷണത്തിനുള്ള ടെലിസ്‌കോപ് എന്നിവ സ്ഥാപിക്കും. ഇരിപ്പിടങ്ങള്‍, സെല്‍ഫി പോയൻറുകള്‍, ലഘുഭക്ഷണശാല, പാര്‍ക്കിങ് സൗകര്യം എന്നിവ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.