എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്​ എം.​എ​ൽ.​എ

എൻഡോസൾഫാൻ സെൽ പുനഃസംഘടന: മന്ത്രി ഖേദം പ്രകടിപ്പിച്ചു; നെല്ലിക്കുന്നിനെ ഉൾപ്പെടുത്തി പുതിയ പട്ടിക ഉടൻ

കാ​സ​ർ​കോ​ട്​: എ​ൻ​ഡോ​സ​ൾ​ഫാ​ൻ സെ​ല്ലി​ൽ​നി​ന്ന്​ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്​ എം.​എ​ൽ.​എ​യെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ സാ​മൂ​ഹി​ക നീ​തി മ​ന്ത്രി ആ​ർ. ബി​ന്ദു.

തെ​റ്റു​പ​റ്റി​യെ​ന്നും പേ​ര്​ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ പ​ട്ടി​ക പു​റ​ത്തി​റ​ക്കു​മെ​ന്നും എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന്​ എം.​എ​ൽ.​എ​യെ മ​ന്ത്രി ഫോ​ണി​ൽ അ​റി​യി​ച്ചു. എ​ൻ​ഡോ​സ​ൾ​ഫാ​ൻ സെ​ൽ പു​നഃ​സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ ജി​ല്ല ആ​സ്ഥാ​ന​ത്തെ എം.​എ​ൽ.​എ​യെ ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ അ​റി​ഞ്ഞ​തെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ബു​ധ​നാ​ഴ്ച​യാ​ണ്​ എ​ൻ​ഡോ​സ​ൾ​ഫാ​ൻ സെ​ൽ പു​നഃ​സം​ഘ​ടി​പ്പി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത​ത്. ജി​ല്ല​യി​ലെ അ​ഞ്ച്​ എം.​എ​ൽ.​എ​മാ​രി​ൽ നാ​ലു​പേ​രും ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ്​ നെ​ല്ലി​ക്കു​ന്നി​നെ ഒ​ഴി​വാ​ക്കി​യ​ത്. ജി​ല്ല​യി​ലെ എം.​പി​യും മു​ൻ എം.​പി​യും മു​ൻ എം.​എ​ൽ.​എ​മാ​രു​മെ​ല്ലാം പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടും ഇ​ദ്ദേ​ഹ​ത്തെ ത​ഴ​ഞ്ഞ​തി​ൻെ​റ കാ​ര​ണം വ്യ​ക്​​ത​മാ​യി​രു​ന്നി​ല്ല. ജി​ല്ല​യി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​സ​ർ​കോ​ട്​ മ​ണ്ഡ​ല​ത്തി​ലാ​ണ്.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം ഉ​ൾ​പ്പെ​ടെ ഉ​ന്ന​യി​ച്ച​തി​ൻെ​റ പേ​രി​ലു​ള്ള പ​ക​പോ​ക്ക​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​​ നെ​ല്ലി​ക്കു​ന്ന്​ വി​മ​ർ​ശി​ച്ചി​രു​ന്നു. കൈ​യ​ബ​ദ്ധ​മാ​ണ്​ സം​ഭ​വി​ച്ച​തെ​ന്നും തെ​റ്റ്​ തി​രു​ത്തു​മെ​ന്നും മ​ന്ത്രി ആ​ർ. ബി​ന്ദു അ​റി​യി​ച്ച​താ​യി എം.​എ​ൽ.​എ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ന്ത്രി അ​ഹ​മ്മ​ദ്​ ദേ​വ​ർ​കോ​വി​ലി​നു​പ​ക​രം മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​നെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ സെ​ൽ ചെ​യ​ർ​മാ​നാ​ക്കി​യ​തി​ലും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. ജി​ല്ല​യു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന മു​ൻ മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും കെ.​പി. മോ​ഹ​ന​നു​മാ​യി​രു​ന്നു മു​ൻ​കാ​ല​ങ്ങ​ളി​ൽ സെ​ൽ ചെ​യ​ർ​മാ​ന്മാ​ർ.

Tags:    
News Summary - Endosulfan cell reorganization: Minister regrets; New list including Nellikkunnu coming soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.