കാസർകോട്: അഞ്ചു മാസമായി മുടങ്ങിയ പെൻഷൻ ഓണത്തിനു മുമ്പ് നൽകണമെന്നാവശ്യപ്പെട്ട് അമ്മമാർ കാസർകോട് ഒപ്പുമരച്ചോട്ടിൽ ഉപവാസസമരം നടത്തി. 'ഞങ്ങൾക്കും ഓണം ഉണ്ണണം' എന്ന ആവശ്യം ഉന്നയിച്ചാണ് പട്ടിണി സമരം നടന്നത്. പട്ടികയിൽപെട്ട ആറായിരത്തിലധികം ദുരിതബാധിതർക്കാണ് പെൻഷൻ ലഭിച്ചുകൊണ്ടിരുന്നത്.
എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജമീല അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ദുരിതബാധിത കുടുംബങ്ങൾ വീടുകളിലും മറ്റു പൊതു ഇടങ്ങളിലും ഉപവാസസമരം നടത്തി. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു.
സാഹിദ ഇല്യാസ്, കെ.ബി. മുഹമ്മദ് കുഞ്ഞി, അഡ്വ. ടി.വി. രാജേന്ദ്രൻ, സി.എ. യൂസഫ്, സിസ്റ്റർ ജയ ആേൻറാ മംഗലത്ത്, താജുദ്ദീൻ പടിഞ്ഞാർ, ലത്തീഫ് കുമ്പള, ശ്രീനാഥ് ശശി, പി.കെ. അബ്ദുല്ല, സുബൈർ പടുപ്പ് എന്നിവർ സംസാരിച്ചു. കെ.ചന്ദ്രാവതി, മിസ്‌രിയ ചെങ്കള, സി. രാജലക്ഷ്മി, മൈമൂന ചെട്ടുംകുഴി, പി. ഷൈനി, എം.നസീമ, എം.ജെ. സമീറ, റംല, കുഞ്ഞിബി എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി പ്രവർത്തക പ്രസീത കരിവെള്ളൂർ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.