എന്‍ഡോസള്‍ഫാന്‍: കോടതി വിധി പ്രകാരം 458 പേർക്ക് ധനസഹായം നൽകിയെന്ന് കലക്ടർ

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരിൽ 458 പേർക്ക് സുപ്രീംകോടതിവിധി പ്രകാരം സഹായം നൽകിയെന്ന് കലക്ടർ അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച 200 കോടി രൂപ അപേക്ഷകര്‍ക്ക് കൃത്യമായി നല്‍കി വരുകയാണ്. കാലതാമസം ഒഴിവാക്കുന്നതിനും ദുരിത ബാധിതര്‍ക്ക് അസൗകര്യമുണ്ടാകാതെ സുതാര്യമായും ധനസഹായം ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലിലൂടെ മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നതെന്നും ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് കലക്ടറേറ്റില്‍ നേരിട്ട് നല്‍കിയ 200 പേരുടെ അപേക്ഷകള്‍ കലക്ടറേറ്റില്‍ നിന്നു തന്നെ ഓണ്‍ലൈനിലേക്ക് മാറ്റുകയാണ്.

കലക്ടറേറ്റില്‍ നേരിട്ട് നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കിയ ദുരിതബാധിതര്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടതില്ല. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് കലക്ടറേറ്റില്‍ നേരിട്ട് അപേക്ഷ നല്‍കിയ നൂറു പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരുന്നു. നേരത്തേ അപേക്ഷ നല്‍കിയിട്ടില്ലാത്ത, ധനസഹായം ലഭിക്കാന്‍ അര്‍ഹരായ ദുരിത ബാധിതര്‍ മതിയായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ എത്രയും വേഗം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നിശ്ചയിച്ച ധനസഹായം ലഭ്യമാക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

3718 പേര്‍ക്കാണ് ധനസഹായം നല്‍കാന്‍ അവശേഷിച്ചിരുന്നത്. ഇതില്‍ 458 പേര്‍ക്ക് അനുവദിച്ചു. ഇനി 3260 ദുരിത ബാധിതര്‍ക്കാണ് ധനസഹായം ലഭിക്കേണ്ടത്.

അഞ്ചു ലക്ഷം രൂപ നല്‍കുന്നതിനുള്ള സുപ്രീംകോടതി വിധിപ്രകാരം നേരത്തേ വിവിധ കാറ്റഗറികളില്‍ മൂന്ന് ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചവരും ഇതിൽ ഉള്‍പ്പെടും. ഇവര്‍ക്ക് അഞ്ചു ലക്ഷത്തില്‍ അവശേഷിക്കുന്ന ബാക്കി തുക അനുവദിക്കും.

അര്‍ഹരായ മുഴുവന്‍ ദുരിതബാധിതര്‍ക്കും സമയബന്ധിതമായി തന്നെ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് കലക്ടര്‍ അറിയിച്ചു.

Tags:    
News Summary - Endosulfan: The Collector said that 458 people were given financial assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.