കാസർകോട്: സുപ്രീംകോടതി വിധി പ്രകാരം എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും കാറ്റഗറി നോക്കാതെ അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ടെന്ന് ജില്ല കലക്ടർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് തുടർചികിത്സക്കായി പണം അനുവദിക്കണമെന്ന പരാതിയിൽ കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് കലക്ടറുടെ മറുപടി.
മുള്ളേരിയ സ്വദേശിനി എ. സാറയുടെ പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ജില്ല കലക്ടർക്ക് നിർദേശം നൽകിയിരുന്നു. സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ സമർപിച്ച റിപ്പോർട്ടിൽ ചികിത്സാസഹായം അനുവദിക്കുന്നത് ജില്ല കലക്ടറാണെന്ന് പറയുന്നു. തുടർന്നാണ് കലക്ടറോട് റിപ്പോർട്ട് സമർപിക്കാൻ ആവശ്യപ്പെട്ടത്. പരാതിക്കാരിയുടെ മകൾക്ക് അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയിട്ടുണ്ടെന്നും ജില്ല കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.