കാഞ്ഞങ്ങാട്: വേറിട്ട സമരവുമായി എൻഡോസൾഫാൻ ഇരകളുടെ പ്രതിഷേധം. അഞ്ച് മാസമായി പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ചാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനു മുമ്പിൽ ഒഴിഞ്ഞ ഇലയുമായി കുത്തിയിരിപ്പ് സമരം നടത്തിയത്. ഓണാഘോഷത്തിന് നാടുണരുമ്പോൾ മരുന്നിനും ചികിത്സക്കും പെൻഷനും അനുവദിക്കുന്നതിനു വേണ്ടി തെരുവിലിറങ്ങേണ്ട ഗതികേടാണ് ഞങ്ങൾക്കെന്ന് ഒരമ്മ കണ്ണീരോടെ പ്രതികരിച്ചു.
രണ്ട് കാറ്റഗറികളിലായി 1,200, 2,200 രൂപവീതം ആറായിരത്തോളം ദുരിതബാധിതർക്കാണ് മാസ പെൻഷൻ ലഭിച്ചു വരുന്നത്. സർക്കാർ ഉത്തരവൊന്നുമില്ലാതെ 2200 രൂപ ലഭിക്കുന്ന പലർക്കും 1,700 രൂപയാക്കി കുറച്ചാണ് നൽകുന്നത്. കെ. ചന്ദ്രാവതി, ഫറീന കോട്ടപ്പുറം, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, രാജൻ കയ്യൂർ, ശിവകുമാർ എൻമകജെ, മുനീർ ആറങ്ങാടി, ശ്യാമള കാഞ്ഞങ്ങാട്, ബാലകൃഷ്ണൻ കള്ളാർ, ഒ.ജെ. രാജു, സി. കൃഷ്ണകുമാർ, വിലാസിനി മുളിയാർ, അഭീഷ് കള്ളാർ, വേണു അജാനൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.