കാഞ്ഞങ്ങാട്: ഭൂമി വാഗ്ദാനം ചെയ്ത് ആദിവാസികളിൽനിന്ന് പണം തട്ടിയെടുക്കുന്ന സംഘം സജീവമാണെന്ന് ആദിവാസി ക്ഷേമസമിതി ആരോപിച്ചു. കാസർകോട് ഓഫിസ് പരിധിയിൽ 11,893 കുടുംബങ്ങളിലായി 46,229 പേരും പരപ്പയിൽ 10,337 കുടുംബങ്ങളിലായി 38,638 പേരും കഴിയുന്നുണ്ട്.
കാസർകോട് 738 കോളനികളും പരപ്പയിൽ 465 കോളനികളുമാണുള്ളത്. കാസർകോട് ഓഫിസ് പരിധിയിൽ ഭൂമി ആവശ്യപ്പെട്ട് 482 പേരാണ് അപേക്ഷിച്ചത്. ഇതിൽ 200 പേർക്ക് ആശിക്കും ഭൂമി പ്രകാരം സ്ഥലം നൽകിയിട്ടുണ്ട്. ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 49 പേർക്കും സ്ഥലം നൽകി.
പരപ്പ പരിധിയിൽ തീരെ ഭൂമിയില്ലാത്ത 1128 കുടുംബങ്ങളാണുള്ളത്. അഞ്ചു സെന്റിൽ താഴെയുള്ള 424 പേരും ഒമ്പത് സെന്റ് വരെയുള്ള 115 പേരും 10 സെന്റുള്ള 160 പേരുമായി 1827 പേർ സ്ഥലം ആവശ്യമുള്ളവരാണ്. പഴയ പദ്ധതി പ്രകാരം 200 പേർക്കും ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം 47 പേർക്കും ടി.ആർഡി.എം സെറ്റിൽമെന്റ് പ്രകാരം 44 പേർക്കും നിക്ഷിപ്ത വനഭൂമി 150 പേർക്കും നൽകിയിട്ടുണ്ട്. വിവിധ പദ്ധതികളിലൂടെ 690 പേർക്ക് സർക്കാർ ഭൂമി നൽകിയിട്ടുണ്ട്. ഇതൊക്കെ മറച്ച് വെച്ച് ആദിവാസി വിഭാഗത്തെ കബളിപ്പിക്കുന്നത് തിരിച്ചറിയണമെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന ട്രഷറർ ഒക്ലാവ് കൃഷ്ണൻ, ജില്ലാ സെക്രട്ടറി അശോകൻ കുന്നൂച്ചി, ജില്ല പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണൻ, ഏരിയ സെക്രട്ടറി രാജൻ അത്തിക്കോത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.