കാസർകോട്: ഉദ്യോഗസ്ഥർക്ക് മേലോട്ടും താഴോട്ടും തട്ടിക്കളിക്കാനുള്ളതല്ല ഫയലുകളെന്നും അപേക്ഷയിൽ വല്ല അപാകതയുമുണ്ടെങ്കിൽ അപേക്ഷകനെക്കൊണ്ട് അത് തിരുത്തിക്കുകയാണ് വേണ്ടതെന്നും മന്ത്രി എം.വി. ഗോവിന്ദൻ. ഓരോ ഉദ്യോഗസ്ഥനും വ്യക്തിഗതമായ ചുമതലകള്‍ ഉണ്ടാവുമെന്നും അത് കൃത്യമായി നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'നവകേരള തദ്ദേശകം 2022'ന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ എന്നിവര്‍ക്കായി ചേര്‍ന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പാവപ്പെട്ടര്‍ക്ക് വീട്, യുവതീയുവാക്കള്‍ക്ക് തൊഴില്‍, സംരംഭകത്വ പ്രോത്സാഹനം, ശുചിത്വ കേരളം യാഥാർഥ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണം. 25 വര്‍ഷംകൊണ്ട് കേരളം വികസിത രാഷ്ട്രങ്ങളുടെ പട്ടികയിലെത്തുന്ന രാജ്യത്തെ തുരുത്തായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി. ശാന്ത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉഷ, പടന്ന പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്ലം, കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലന്‍, തദ്ദേശ വകുപ്പ് ജോ. ഡയറക്ടര്‍ എസ്. ജ്യോത്സ്ന മോള്, ജോ. ഡെവലപ്മെന്റ് കമീഷണര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.എസ്.ജി.ഡി ജില്ല ജോ. ഡയറക്ടര്‍ ജെയ്സണ്‍ മാത്യു സ്വാഗതവും ഡെപ്യൂട്ടി ഡെവലപ്മെന്റ് കമീഷണര്‍ കെ. പ്രദീപന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.