ആദ്യ ഡോസ്: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം

കാസർകോട്​: ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് വാക്സിനേഷൻ നൽകും. അല്ലെങ്കിൽ വാക്സിനേഷൻ ക്യാമ്പിൽ ആൻറിജൻ പരിശോധനക്ക് സൗകര്യമൊരുക്കും. ഓൺലൈനിൽ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദി‍െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം, കോവിഡ് പരിശോധന കുറയുന്നതാണ് ടി.പി.ആർ കൂടുന്നതിന് കാരണമെന്ന് വിലയിരുത്തി.

കോവിഡ് ബാധിതരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള എല്ലാവരും കോവിഡ് പരിശോധന നിർബന്ധമായും നടത്തണമെന്ന് തീരുമാനിച്ചു. ഡി കാറ്റഗറിയിലുള്ള പഞ്ചായത്തുകളിൽ സഞ്ചരിക്കുന്ന പരിശോധന കേന്ദ്രങ്ങൾ സജ്ജമാക്കും. പ്രതിരോധ നടപടികൾ കർശനമാക്കാൻ പൊലീസിനും സെക്ടറൽ മജിസ്ട്രേറ്റുമാർക്കും നിർദേശം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ബേബി ബാലകൃഷ്ണൻ, ജില്ല പൊലീസ് മേധാവി പി.ബി. രാജീവ്, എ.ഡി.എം എ.കെ. രമേന്ദ്രൻ, എ.എസ്.പി ഹരിശ്ചന്ദ്ര നായിക്, ഡി.എം.ഒ കെ. ആർ. രാജൻ, സബ് കലക്ടർ ഡി.ആർ. മേഘശ്രീ, ആർ.ഡി.ഒ അതുൽ സ്വാമിനാഥ്, ഫിനാൻസ് ഓഫിസർ കെ.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

669 പേര്‍ക്കുകൂടി കോവിഡ്

കാസര്‍കോട്: ജില്ലയില്‍ 669 പേര്‍ കൂടി കോവിഡ് പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 637 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 6466 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 322 ആയി ഉയര്‍ന്നു. രോഗസ്​ഥിരീകരണ നിരക്ക്​ 10.6 ശതമാനം. വീടുകളില്‍ 28,544 പേരും സ്ഥാപനങ്ങളില്‍ 1279 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 29,823 പേരാണ്. പുതിയതായി 1326 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1,01,915 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 94,634 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി.

Tags:    
News Summary - First dose: Covid Negative Certificate Mandatory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.