കുമ്പള: യന്ത്രത്തകരാർമൂലം തോണിയിൽ നടുക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഉപ്പള മൂസോടിയിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ മൊയ്തീെൻറ മകൻ ഫാറൂഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സി.എം. മടവൂർ എന്ന തോണിയാണ് മുസോടി ഹാർബറിൽ നിന്ന് ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കടലിൽ കുടുങ്ങിയത്. തോണിയിലുണ്ടായിരുന്ന അയലകടപ്പുറം സ്വദേശികളായ ഫാറൂഖ്, ശ്രീധർ, വിജയ്, റിയാസ്, സിദ്ദീഖ് എന്നിവരെയാണ് കുമ്പള കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെ ഇവരെ മഞ്ചേശ്വരം മുസോടി ഹാർബറിൽ എത്തിച്ചു. കുമ്പള കോസ്റ്റൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. ദിലീഷ്, സബ് ഇൻസ്‌പെക്ടർ പരമേശ്വര നായ്ക് എന്നിവരുടെ നേതൃത്വത്തിൽ സി.പി.ഒ രാജേഷ്, ബോട്ട് സ്രാങ്ക് ബാബു, മറൈൻ ഹോം ഗാർഡ് ദാമോദരൻ, ബോട്ട് ഡ്രൈവർ പ്രിയദർശൻലാൽ, എ.എസ്.ഐ അഹമ്മദ്, മത്സ്യത്തൊഴിലാളികളായ ആരിക്കാടിയിലെ അബ്ദുല്ല, റഫീഖ്, അബ്ദുൽ ഖാദർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.'
അഴിത്തല ആഴക്കടലിൽ കുടുങ്ങിയ മൂന്നു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
നീലേശ്വരം: മടക്കരയിൽനിന്ന് മത്സ്യബന്ധനത്തിനുപോയ ഫൈബർ വള്ളം കടലിൽ കുടുങ്ങി. ചെറുവത്തൂർ കാടങ്കോട് സ്വദേശി ശ്രീധരെൻറ ഉടമസ്ഥതയിലുള്ള കാവിലമ്മ എന്ന ഒഴുക്കുവല ഫൈബർ തോണിയാണ് യന്ത്രത്തകരാർമൂലം കടലിൽ കുടുങ്ങിയത്. മൂന്നു മത്സ്യത്തൊഴിലാളികൾ വള്ളത്തിലുണ്ടായിരുന്നു. യന്ത്രത്തകരാർമൂലം കടലിൽ കുടുങ്ങിയ വിവരം ഫിഷറീസ് വകുപ്പിനെ അറിയിച്ചു. തുടർന്ന് ഫിഷറീസ് ഡി.ഡി.പി വി. സതീശെൻറ നിർദേശപ്രകാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ റെസ്ക്യൂ ബോട്ട് എത്തി മൂന്നു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ന്യൂനമർദംമൂലം കടൽ പ്രക്ഷുബ്ധമായതിനാൽ റെസ്ക്യൂ ബോട്ട് വളരെ സഹസികമായാണ് ലക്ഷ്യസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതെന്ന് ജീവനക്കാർ പറഞ്ഞു. ഒക്ടോബർ പത്താം തീയതിയാണ് പയ്യോളി സ്വദേശികളായ ഫിറോസ് (38), റാഷിദ് (38), സിദ്ദീഖ് (45) എന്നിവർ തോണിയിൽ ഉൾക്കടലിൽ മത്സ്യബന്ധനത്തിനുപോയത്. റെസ്ക്യൂ ബോട്ട് ജീവനക്കാരായ ഗാർഡ് പി. മനു, ഒ. ധനീഷ്, സി. ശിവകുമാർ, ഡ്രൈവർമാരായ നാരായണൻ, സതീശൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.