കാ​സ​ർ​കോ​ട്: ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 29.4 ഗ്രാം ​എം.​ഡി.​എം.​എ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് പി​ടി​കൂ​ടി. ആ​ൾ​ട്ടോ കാ​റി​ൽ ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ പൈ​വ​ളി​ക ബാ​യി​ക്ക​ട്ട​യി​ൽ വെ​ച്ച് മ​ഞ്ചേ​ശ്വ​രം പൊ​ലീ​സാ​ണ് ഇ​ത് പി​ടി​കൂ​ടി​യ​ത്. ബ​ള്ളൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് (21), കൊ​ടി​ബ​യി​ൽ സ്വ​ദേ​ശി സ​യീ​ദ് ന​വാ​സ് (30), ബ​ള്ളൂ​ർ സ്വ​ദേ​ശി അ​ഹ​മ്മ​ദ് ഷ​മ്മാ​സ് (20), ബ​ണ്ട്വാ​ൾ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​സാ​ഖ് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ല്പ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കാ​സ​ർ​കോ​ട് ഡിവൈ.​എ​സ്.​പി സി.​കെ. സു​നി​ൽ കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ഞ്ചേ​ശ്വ​രം ഇ​ൻ​സ്പെ​ക്ട​ർ ടോ​ൾ​സ​ൺ ജോ​സ​ഫ്, എ​സ്.​ഐ ര​തീ​ഷ് ഗോ​പി, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് രാ​ജേ​ഷ് കു​മാ​ർ, ഡ്രൈ​വ​ർ ഷു​ക്കൂ​ർ, സി​വി​ൽ പൊ​ലീ​സ് പ്ര​ശോ​ഭ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കെ.​എ​ൽ 14 ക്യു 1267 ​ന​മ്പ​ർ ആ​ൾ​ട്ടോ കാ​ർ, പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

ഈ ​മാ​സം 21ന് ​മ​ഞ്ചേ​ശ്വ​രം പ​ത്വാ​ടി​യി​ൽ വെ​ച്ച് 3.409 കി.​ഗ്രാം എം.​ഡി.​എം.​എ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ഗ്രീ​ൻ ഗ​ഞ്ച 640 ഗ്രാം, ​കോ​ക്കെ​യ്ൻ 96.96 ഗ്രാം, ​കാ​പ്‌​സ്യൂ​ളു​ക​ൾ 30 എ​ണ്ണം എ​ന്നി​വ​യും പി​ടി​കൂ​ടി​യി​രു​ന്നു. ഈ​മാ​സം 20ന് ​ക​ഞ്ചാ​വും എം.​ഡി.​എം.​എ​യും ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ മാ​ര​ക മ​യ​ക്കു​മ​രു​ന്നും പി​ടി​കൂ​ടി​യി​രു​ന്നു. കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് ഇ​ത് വ്യാ​പ​ക​മാ​യി വ​രു​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ് അ​ടി​ക്ക​ട​ിയു​ണ്ടാ​കു​ന്ന മ​യ​ക്കു​മ​രു​ന്നു​ കേ​സു​ക​ൾ എ​ന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

Tags:    
News Summary - Four people were arrested with 29 grams of MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.