മൊഗ്രാൽ: സംസ്ഥാന പട്ടികജാതി വികസന മന്ത്രി കെ. രാധാകൃഷ്ണൻ മന്ത്രിപദം ഒഴിയുന്നതിന് തൊട്ടുമുമ്പെടുത്ത ‘കോളനികളില്ലാത്ത സംസ്ഥാനം’ സർക്കാർ തീരുമാനം വരുന്നതിന് മുമ്പുതന്നെ നടപ്പിലാക്കി മൊഗ്രാൽ ഗാന്ധിനഗർ പ്രദേശവാസികൾ.
അഞ്ചു വർഷങ്ങൾക്കുമുമ്പ് കടപ്പുറം എസ്.സി കോളനിയെ ഗാന്ധിനഗർ’ എന്നപേരിൽ പ്രദേശവാസികൾ നാമകരണംചെയ്തിരുന്നു. പട്ടികജാതി വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശത്തെ കോളനി എന്ന് വിളിക്കുന്നത് നിർത്തലാക്കിക്കൊണ്ടാണ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്.
മന്ത്രി കെ. രാധാകൃഷ്ണൻ പാർലമെന്റ് അംഗമായതിനെ തുടർന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. ഇത് കേരളീയസമൂഹം പരക്കെ സ്വാഗതംചെയ്തിരുന്നു. ദലിത് സമൂഹത്തിന്റെ സാമൂഹികപദവി ഉയർത്തുന്നതാണ് മന്ത്രിയുടെ നിർണായക തീരുമാനമെന്ന് രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക നേതാക്കൾ ഈവിഷയത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.