കാസർകോട്: ജനറൽ ആശുപത്രിയിലെ കാരുണ്യ-സാന്ത്വന പ്രവർത്തനങ്ങൾ മാതൃകയാകുന്നു. ആരുംതുണയില്ലാത്ത നിരവധി രോഗികളാണ്ചികിത്സ തേടി എത്തുന്നത്. റോഡരികിൽ കിടക്കുന്ന നിരവധി രോഗികളെയാണ് സന്നദ്ധ പ്രവർത്തകരും ജനമൈത്രി പൊലീസുമൊക്കെ ഇവിടെ എത്തിക്കുന്നത്. ഇവരെ കുളിപ്പിച്ച് പുതുവസ്ത്രവും ചികിത്സയും സൗജന്യ ഭക്ഷണവുമൊക്കെ നൽകി പരിപാലിക്കുന്ന ജീവനക്കാരുടെ സേവനം മാതൃകാപരമാണ്. ഇതിന്റെ ഭാഗമായി ഡയാലിസ് ചെയ്യാനെത്തുന്ന രോഗികൾക്ക് ബോംബെ ഗാർമെന്റ്സ് പത്തോളം രോഗികൾക്ക് സ്നേഹസമ്മാനം നൽകി. ആരും കൂട്ടിനില്ലാതെ എത്തുന്ന രോഗികൾക്ക് വസ്ത്രങ്ങൾ, ഭക്ഷണങ്ങൾ എന്നിവയും ഇവർ നൽകി വരുന്നുണ്ട്. സ്ഥാപന ഉടമയും കാരുണ്യ പ്രവർത്തകനുമായ കബീർ ഹാജിയുടെ നേതൃത്വത്തിലാണ് സഹായ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. കിറ്റ് വിതരണം സുപ്രണ്ട് ജമാൽ അഹ്മ്മദ് ഉദ്ഘാടനം ചെയ്തു. നഴ്സിങ് സൂപ്രണ്ട് മിനി, മാഹിൻ കുന്നിൽ, നഴ്സുമാരായ ജൂലി, സിന്ധു, ജനീഷ്, അനിത തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.