കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് 61.75 ലക്ഷത്തിന്റെ സ്വർണം പിടികൂടി. ജനുവരി 28ന് എത്തിയ മൂന്ന് യാത്രികരിൽ നിന്നാണ് ഒരു കിലോഗ്രാം സ്വർണം പിടിച്ചത്. കാസർകോട് സ്വദേശി അബ്ദുറഹ്മാനിൽ നിന്ന് 451 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്.
ചാർജിങ് അഡാപ്റ്റർ, കളിപ്പാട്ടങ്ങൾ, ലിപ്സ്റ്റിക്, പീലേഴ്സ് എന്നിവ കണ്ടപ്പോൾ സംശയം തോന്നി കസ്റ്റംസ് പിടിച്ചുവെക്കുകയും പിന്നീട് പരിശോധിച്ച് ഉരുക്കി വേർതിരിക്കുകയുമായിരുന്നു. പിടികൂടിയ സ്വർണത്തിന് 25.62 ലക്ഷം രൂപ വില വരും. ഇയാൾ എയർഇന്ത്യ എക്സ്പ്രസിൽ ദുബൈയിൽ നിന്നാണ് എത്തിയത്.
ഫ്ലൈ ദുബൈ വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശികളായ ഗഫൂർ അഹമ്മദ് (39), അബ്ദു റഹ്മാൻ (53) എന്നിവരിൽ നിന്നും സ്വർണം പിടിച്ചു. ഇവരുടെ ബാഗേജ് സംശയം തോന്നി കസ്റ്റംസ് പിടിച്ചു വെക്കുകയും പിന്നീട് പരിശോധിക്കുകയുമായിരുന്നു. ഇവരിൽ നിന്നും യഥാക്രമം 16.59 ലക്ഷത്തിന്റെ 292 ഗ്രാമും 19.54 ലക്ഷത്തിന്റെ 344 ഗ്രാമുമാണ് പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.