വിവാഹ വാഗ്ദാനം നൽകി പീഡനം; പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ

 കുമ്പള: വിവാഹ വാഗ്ദാനം നല്‍കി ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ചുചുവെന്ന യുവതിയുടെ പരാതിയിൽ പഞ്ചായത്ത് ജീവനക്കാരനെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു.

കുമ്പള പഞ്ചായത്ത് ഓഫീസ് ജീവനക്കാരന്‍ ഹൊസങ്കടി മിയാപ്പദവിലെ അഭിജിത്തി(28)നെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയാണ് പരാതിപ്പെട്ടത്.         അമ്മയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച വീടിന്റെ ആവശ്യവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഓഫീസിലെത്തിയ യുവതിയെ പ്രണയം നടിച്ച് വശപ്പെടുത്തി  കല്യാണം കഴിക്കാമെന്ന് വാഗ്ദാനം നൽകി വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ  ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി റിമാണ്ട് ചെയ്തു. 

Tags:    
News Summary - Harassment for promising marriage; Panchayat employee arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.