പരവനടുക്കം: ചെമ്മനാട് ഈസ്റ്റ് ജി.എൽ.പി സ്കൂളിലെ കുട്ടികൾ പാഠത്തീന്ന് പാടത്തേക്ക് എന്ന പേരിൽ കൊയ്ത്തുത്സവം നടത്തി. ചെമ്മനാട് പഞ്ചായത്തിലെ തായത്തൊടി പാടശേഖരമാണ് കുട്ടികൾ കൊയ്തത്. കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും കൃഷിയിൽ താൽപര്യം ജനിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എച്ച്. സാലിക് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ രേണുക ഭാസ്കരൻ, ചന്ദ്രശേഖരൻ കുളങ്ങര, എസ്.എം.സി ചെയർമാൻ ജയരാജൻ മാടിക്കാൽ, സിൽവീന അബ്ബാസ്, ബാബു മണിയങ്ങാനം, മോഹനൻ നമ്പ്യാർ, അസ്ലം മച്ചിനടുക്കം, വിജയൻബങ്ങാട്, അസീസ് തായത്തൊടി, രവീന്ദ്രൻ, പാടശേഖര കമ്മിറ്റി ചെയർമാൻ നാരായണൻ കണ്ണോത്ത്, കൺവീനർ ടി. ശാന്തയ്യ, നാടൻ പാട്ടു കലാകാരി പുഷ്പ പെരുമ്പള, എസ്. രാമചന്ദ്ര എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ സി.കെ. വേണു സ്വാഗതവും സമീറ ഇബ്രാഹിം നന്ദിയും പറഞ്ഞു. കർഷക ശ്രേഷ്ഠൻ ടി.എസ്. ലക്ഷ്മണയെ ആദരിച്ചു. രവി ഈക്കോട്, നാരായണൻ, രമേശ്, മണികണ്ഠൻ, ഗോകുൽ ദാസ്, എം. ശരണ്യ, അനിത, സുധ, പ്രസന്ന, രേവതി, രജിക, നീതു, ആയിഷത്ത് തസ്നി, ബിന്ദു, സൗമ്യ, സുനിത, ബീന, രേഖ, അമ്പിളി, ഷംന മൊയ്തു, പി.പി. രേഷ്മ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.