കാസർകോട്: സമൂഹ മാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ അയക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവങ്ങളിൽ ജില്ലയിൽ 40 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 16 പേരെ അറസ്റ്റ് ചെയ്തു.
മഞ്ചേശ്വരം, കുമ്പള, വിദ്യാനഗർ, ആദൂർ, മേൽപറമ്പ്, ബേക്കൽ, കാഞ്ഞങ്ങാട്, അമ്പലത്തറ എന്നീ സ്റ്റേഷനുകളിലായാണ് കേസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത ജില്ല കൂടിയാണ് കാസർകോട്. പൊലീസ് സ്റ്റേഷനുകളിൽനിന്ന് ജാമ്യം ലഭിക്കാവുന്ന കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്.
മതവിദ്വേഷം പരത്തുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ പോസ്റ്റുകളാണ് പ്രതികൾ പ്രചരിപ്പിച്ചതെന്ന് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന പറഞ്ഞു. ഇത്തരം സന്ദേശങ്ങളും പോസ്റ്റുകളും നിരീക്ഷിക്കുന്നതിന് സൈബർ സെല്ലിെൻറ പ്രത്യേക സംഘത്തെ ജില്ലയിൽ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നടപടികൾ തുടരുമെന്നും എസ്.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.