കാസർകോട്: അമ്യൂസ്മെന്റ് പാര്‍ക്കില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ കേന്ദ്ര സര്‍വകലാശാല അധ്യാപകന് ഡോ. ബി. ഇഫ്തികർ അഹമ്മദിനെതിരെ പൂർവ വിദ്യർഥിനിയുടെ കുറിപ്പ് ഫേസ്ബുക്കിൽ. യൂനിവേഴ്സിറ്റിയിലെ പൂര്‍വ വിദ്യാര്‍ഥിനിയായ സ്വാതി ലക്ഷ്മി വിക്രമാണ് ഈ അധ്യാപകനില്‍നിന്ന് വിദ്യാര്‍ഥിനികള്‍ നേരിടേണ്ടി വന്ന ലൈംഗികാധിക്ഷേപങ്ങളെക്കുറിച്ച് തുറന്നെഴുതിയത്.
‘ഓൺലൈൻ ക്ലാസിൽ കവിത പഠിപ്പിക്കുമ്പോൾ ഇല്ലാത്ത അർഥങ്ങളിലൂടെ വിദ്യാർഥികളെ അസ്വസ്ഥരാക്കുന്നതിൽ അദ്ദേഹം മിടുക്കനായിരുന്നു. ക്ലാസിലെ പെൺകുട്ടികളെ മാത്രം വിളിച്ച് സുഖവിവരം അന്വേഷിക്കും.
ഇദ്ദേഹം തന്നെ ഡിസൈൻ ചെയ്തെടുത്ത കോഴ്സിൽ ഇദ്ദേഹത്തിന് ഇഷ്ടമുള്ള, ലൈംഗികത മാത്രം നിറഞ്ഞ കവിതകളും ഉൾപ്പെടുത്താൻ മറക്കാറില്ല. ‘ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്യൂണിക്കേഷൻ’ എന്ന ഡയലോഗാണ് അയാളുടെ വായിൽനിന്ന് എല്ലായ്പോഴും തെറിക്കാറ്.
ക്ലാസിൽ മുൻനിരയിലിരിക്കുന്ന കുട്ടികളുടെ അടുത്തേക്ക് ചാരിനിന്ന് സംസാരിക്കുക, ഗോഷ്ടികൾ കാണിക്കുക എന്നിങ്ങനെ നിരവധി ഹോബികളുണ്ട് അയാൾക്ക് ക്ലാസിൽ. കവിത പഠിപ്പിക്കുമ്പോൾ പട്ടായയിലെ സെക്സ് ടൂറിസത്തെ പറ്റി പറയും. പരീക്ഷയുടെ പേപ്പർ തരാൻ എന്ന വ്യാജേന ഓരോ കുട്ടികളെയും ക്യാബിനിലേക്ക് വിളിച്ച് വായിൽ തോന്നുന്നതൊക്കെ പറയും. രണ്ട് കൊല്ലത്തെ യൂനിവേഴ്സിറ്റി ജീവിതത്തിൽ ഈ മഹാനിൽ നിന്ന് ഒരുപാട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട് എന്ന് വിദ്യാർഥിനി കുറിക്കുന്നു.
പല കുട്ടികളെയും മുൻധാരണകളോടുകൂടി സമീപിക്കുകയും ഇന്റേണൽ മാർക്ക് മുന്നിൽവെച്ച് എല്ലാം സഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതും ഇഫ്തികറിനെ പോലെയുള്ളവർക്ക് വളരാൻ ഇടംനൽകുന്ന കാര്യങ്ങളാണ്. പുറത്തുവച്ചുനടന്ന സംഭവമായതുകൊണ്ടുമാത്രമാകാം അയാളിപ്പോൾ ജയിലിൽ കിടക്കുന്നത്. യൂനിവേഴ്സിറ്റിയിലായിരുന്നെങ്കിൽ അത് എങ്ങനെയെങ്കിലും ഒതുങ്ങിപ്പോയനേയെന്ന് ചൂണ്ടിക്കാട്ടി കുറിപ്പ് അവസാനിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.