കുമ്പള: മൊഗ്രാൽ പുഴയിൽ നിന്ന് അനധികൃതമായി മണൽ വാരുകയായിരുന്ന ആറ് തോണികൾ പൊലീസ് പിടികൂടി. കാസറഗോഡ് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായർ കാസറഗോഡ് പൊലീസ് ഇൻസ്‌പെക്ടർ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തോണികൾ പിടികൂടിയത്.
പൊലീസിന്‍റെ കണ്ണ് വെട്ടിച്ചു മണൽ കടത്തിൽ ഏർപ്പെട്ട തോണികളെ മറ്റൊരു തോണിയിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസിന്റെ നീക്കങ്ങൾ അറിയിക്കാൻ ആളുകളെ ഏർപ്പാട് ചെയ്താണ് മണൽ കടത്തെന്ന് പൊലീസ് പറഞ്ഞു.
ഡിവൈഎസ്പി സ്‌ക്വാഡിലെ രാജേഷ്, ഓസ്റ്റിൻ തമ്പി, സുഭാഷ്, കാസറഗോഡ് സ്റ്റേഷനിലെ രാഹുൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പടം : പൊലീസ് പിടിച്ചെടുത്ത തോണികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.