കാസർകോട്: സംസ്ഥാനത്തെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അഞ്ച് പഞ്ചായത്തുകൾക്കുവേണ്ടിയുള്ള ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു. അജാനൂര്‍, പള്ളിക്കര, ഉദുമ, പുല്ലൂര്‍-പെരിയ പഞ്ചായത്തുകള്‍ക്കും ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂര്‍ വില്ലേജിനും വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
ജൽജീവന്‍ മിഷന് പദ്ധതി വളരെ കാര്യക്ഷമമായാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജലസമ്പത്ത് യഥേഷ്ടമുള്ള കേരളവും ഭാവിയില്‍ കുടിവെള്ള ക്ഷാമം നേരിടുമെന്നാണ് ചില കണക്കുകള്‍ പറയുന്നത്. ഭൂഗര്‍ഭജല നിരക്ക് കുറയുന്നു, സമുദ്രജല നിരക്ക് ഉയരുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് എല്ലാവര്ക്കും കുടിവെള്ളമെത്തിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കാസര്‍കോട് ജില്ലക്ക് കുടിവെള്ള വിഷയത്തില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. 268 കോടി രൂപയാണ് പദ്ധതിയുടെ ചെലവെന്നും മന്ത്രി പറഞ്ഞു. പെര്‍ളടുക്കം ടൗണില്‍ നടന്ന ചടങ്ങിൽ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവന്, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ പി. വസന്തകുമാരി, ഗ്രാമ പഞ്ചായത്ത് അംഗം എ. ഗോപാലകൃഷ്ണന്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ എം. അനന്തന്, കുഞ്ഞികൃഷ്ണന് മാടക്കല്ല്, ടി. കൃഷ്ണന്, ജോസഫ് മൈക്കിള്‍, സന്തോഷ് മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ സ്വാഗതവും കേരള വാട്ടര്‍ അതോറിറ്റി ഉത്തര മേഖല ചീഫ് എൻജിനീയര്‍ ടി.ബി. ബിന്ദു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.