കാഞ്ഞങ്ങാട്: നഗരത്തിൽ വെള്ളക്കെട്ട്. പലയിടത്തും മുട്ടറ്റം വെള്ളം കെട്ടിനിന്നതോടെ വഴിയാത്രക്കാരും വ്യാപാരികളും വാഹനയാത്രക്കാരും ദുരിതത്തിൽ. പഴയ ബസ് സ്റ്റാൻഡിനു മുൻവശം റോഡിൽ വ്യാഴാഴ്ച വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓടകളിലേക്ക് വെള്ളമൊഴുകി പോകാത്തതാണ് കാരണം.
ബസ് സ്റ്റാൻഡിനു മുൻവശം ഉച്ചക്ക് വഴിയാത്രക്കാരി വെള്ളക്കെട്ടിൽ മൂക്കുകുത്തി വീണു. ബസ് സ്റ്റാൻഡിന് തെക്ക്-വടക്ക് ഭാഗങ്ങളിലുള്ള ഓട്ടോസ്റ്റാൻഡുകൾ വെള്ളത്തിലായി.സർവിസ് റോഡും പ്രധാന റോഡും പലേടത്തും വെള്ളത്തിലാണ്. മഴവെള്ളം കെട്ടിക്കിടക്കുന്നത് ഗതാഗത തടസ്സമുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.