കാസർകോട്: കാഞ്ഞങ്ങാട് ടൗണിലെ മൊബൈൽ കടയിലും നീതി മെഡിക്കൽ സ്റ്റോറിലും കവർച്ച നടത്തിയ കേസിൽ യുവാവ് പിടിയിൽ. നെല്ലിക്കട്ട എതിർത്തോട്ടെ മുഹമ്മദ് ഷറീഫ് (40) നെയൊണ് വിദ്യാനഗർ സി.ഐ വി.വി. മനോജിെൻറ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. കവർച്ച നടത്താൻ ഉപയോഗിക്കുന്ന ഓട്ടോയും ആയുധങ്ങളും 15 മൊബൈൽ ഫോണും ഇയാളിൽനിന്ന് കണ്ടെടുത്തു.
ഓട്ടോയിൽ കറങ്ങിയാണ് മോഷണം നടത്തി വന്നിരുന്നത്. മൊബൈൽ കടയിൽനിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന ഫോണുകളാണ് മോഷ്ടിച്ചത്. ആലാമിപ്പള്ളിയിലെ നീതി മെഡിക്കൽ സ്റ്റോറിൽ നിന്ന് 50,000 രൂപയാണ് കവർന്നത്. കമ്പിപ്പാരകൊണ്ട് കടമുറിയുടെ ഷട്ടർ ഇളക്കി അകത്തിയാണ് ഇവർ അകത്ത് കടന്നത്. നിരവധി കവർച്ച കേസിൽ പ്രതിയായ കാരാട്ട് നൗഷാദ്, കൊല്ലം സ്വദേശി ടോമി എന്നിവരുമുൾപ്പെടെ മൂന്ന് പേരാണ് കവർച്ചസംഘത്തിലുണ്ടായിരുന്നത്. ഇവർക്കായി അന്വേഷണം ഉൗർജിതപ്പെടുത്തി. രണ്ടുമാസം മുമ്പാണ് ഷറീഫ് ജയിലിൽനിന്നിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.