കാസർകോട്: കോവിഡ് രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെ പോലും കടത്തിവിടില്ലെന്ന കർണാടക സർക്കാറിെൻറ തീരുമാനം തിരുത്തണമെന്ന് സി.പി.എം കാസർകോട് ജില്ല സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങൾ പോലും രണ്ട് ഡോസ് വാക്‌സിൻ എടുത്തവരെ പ്രവേശിപ്പിക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാറിെൻറ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ് കർണാടകയിലെ ബി.ജെ.പി സർക്കാറിെൻറ തീരുമാനം.കോവിഡിെൻറ ആരംഭത്തിൽ രോഗികളെ പോലും കടത്തിവിടാതെ അതിർത്തികൾ അടച്ചിട്ടപ്പോൾ 24 മനുഷ്യജീവനുകളാണ് നഷ്ടമായത്.
ആയിരങ്ങൾ ചികിത്സകിട്ടാതെ പ്രയാസത്തിലായി. കോടതികൾ കടുത്ത വിമർശനം ഉന്നയിച്ചിട്ടും നയം മാറ്റാൻ തയാറല്ലെന്ന ധിക്കാരമാണ് വാക്‌സിനെടുത്താലും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമെന്നത്. ദിവസവും മംഗളൂരുവിൽ പോയിവരുന്ന വിദ്യാർഥികൾ, വ്യാപാരികൾ, തൊഴിലാളികൾ കേന്ദ്ര–സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, ഡോക്ടർമാർ, രോഗികൾ എന്നിവരെ ദുരിതത്തിലാക്കുന്ന തലതിരിഞ്ഞ തീരുമാനം അടിയന്തരമായി പിൻവലിക്കണം. കർണാടക സർക്കാറിെൻറ തീരുമാനത്തിൽ ജില്ലയിലെ ബി.ജെ.പി നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ജില്ല സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
കർണാടക തീരുമാനം തിരുത്തണം–സി.പി.എം
കാസർകോട്: കോവിഡ് വ്യാപന ത്തിെൻറ പേരു പറഞ്ഞ് കർണാടക സർക്കാർ തലപ്പാടി അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു. മംഗളൂരുവിനെ ആശ്രയിക്കുന്ന നൂറുകണക്കിന് രോഗികളും വിദ്യാർഥികളും കച്ചവടക്കാരും തൊഴിലാളികളും കടുത്ത ദുരിതമനുഭവിക്കുകയാണ്. ജില്ലയിൽ നിന്ന് നൂറുകണക്കിന് രോഗികളാണ് ദിവസേന മംഗളൂരുവിൽ ചികിത്സ തേടിയെത്തുന്നത്. ഉപരിപഠനത്തിനായി ജില്ലയിലെ വിദ്യാർഥികൾ മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി ഇവരെയെല്ലാം അതിർത്തി പ്രദേശങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും തടഞ്ഞുവെക്കുകയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമാണ്. ഈ ദുരവസ്ഥക്ക് അടിയന്തര പരിഹാരം ഉണ്ടാവണമെന്ന് മുഖ്യമന്ത്രിക്കയച്ച ഇ–മെയിൽ സന്ദേശത്തിൽ അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.