കാ​സ​ർ​കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി ബ്ലോ​ക്ക്​ നി​ർ​മാ​ണം

എന്നിത് പൂർത്തിയാവും...? കാസർകോട് മെഡിക്കൽ കോളജിന് തറക്കല്ലിട്ടിട്ട് നാളേക്ക് എട്ടുവർഷം

കാസർകോട്: ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളജിന് തറക്കല്ലിട്ട് നവംബർ 30ന് എട്ടുവർഷം തികയുന്നു. ഒമ്പതാം വർഷത്തിലേക്ക് പ്രവേശിക്കുേമ്പാഴും ആശുപത്രി ബ്ലോക്കിെൻറ നിർമാണംപോലും പൂർത്തീകരിച്ചിട്ടില്ല. അതിനാൽ, ജില്ലയിലെ സാധാരണക്കാർക്ക് മെഡിക്കൽ കോളജ് ആശുപത്രി സേവനം ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. കാസർകോടിനൊപ്പം പ്രഖ്യാപിച്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലെ ഗവ. മെഡിക്കൽ കോളജുകളുമായി താരതമ്യം ചെയ്യുേമ്പാഴാണ് അവഗണനയുടെ ആഴം എത്രയെന്ന് തിരിച്ചറിയുക.

ഇൗ നാല് എണ്ണത്തിൽ പത്തനംതിട്ടയിലെ കോന്നിയിലേതും കാസർകോേട്ടതുമാണ് പുതുതായി തറക്കല്ലിട്ട മെഡിക്കൽ കോളജുകൾ. മഞ്ചേരിയിലെ മലപ്പുറം ജില്ല ആശുപത്രിയും ചെറുതോണി പൈനാവിലെ ഇടുക്കി ജില്ല ആശുപത്രിയുമാണ് അതത് ജില്ലകളിലെ മെഡിക്കൽ കോളജുകളാക്കി ഉയർത്തിയത്. കാസർകോടിനൊപ്പം തുടങ്ങിയ മൂന്നിടത്തും ആശുപത്രി സേവനം സാധാരണക്കാർക്ക് ലഭിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

ഒ​രൊ​റ്റ ഉ​ത്ത​ര​വി​ൽ ഇൗ​ ​കോ​ള​ജു​ക​ൾ

1.ഇ​ടു​ക്കി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി 2. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി 3.പ​ത്ത​നം​തി​ട്ട കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യു​ടെ ഒ.​പി ബ്ലോ​ക്ക്​

2012 മാർച്ച് 24ലെ ഉത്തരവ് പ്രകാരം ഉമ്മൻ ചാണ്ടി സർക്കാറാണ് കാസർകോട്, മഞ്ചേരി, ഇടുക്കി, പത്തനംതിട്ട മെഡിക്കൽ കോളജുകൾ പ്രഖ്യാപിച്ചത്. കാസർകോട്ട് 2013 നവംബർ 30ന് ഉമ്മൻ ചാണ്ടി തറക്കല്ലുമിട്ടു. ആശുപത്രി സമുച്ചയത്തിെൻറ ശിലാസ്ഥാപനം 2018 നവംബർ 25ന് മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിച്ചു. 67 ഏക്കറിൽ 500 ബെഡുകളുള്ള ആശുപത്രിയാണ് ലക്ഷ്യം. 28268.93 ലക്ഷം രൂപയാണ് അടങ്കൽ തുക. ആകെ പൂർത്തീകരിച്ചത് അക്കാദമിക് ബ്ലോക്ക് മാത്രം. കോവിഡ് ഒന്നാം തരംഗവേളയിൽ ഇൗ അക്കാദമിക് ബ്ലോക്ക് കോവിഡ് ആശുപത്രിയാക്കി. ഒ.പി തുടങ്ങിയിട്ടില്ല. പ്രിൻസിപ്പലും സൂപ്രണ്ടും ഇല്ല. 270 തസ്തിക അനുവദിച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും ഇവിടെയുള്ളത് 20 ഡോക്ടർമാരും 24 നഴ്സുമാരും. ന്യൂറോജിസ്റ്റിനെ നിയമിക്കുമെന്ന് നവംബർ 18ന് കാസർകോട് എത്തിയ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപ്പായില്ല.

പത്തനംതിട്ട ജില്ലയിലെ കോന്നി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരുവിധം എല്ലാ വകുപ്പുകളും പ്രവർത്തനം തുടങ്ങി. 2022ൽ എം.ബി.ബി.എസ് പ്രവേശനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ അടുത്തവർഷം എം.ബി.ബി.എസ് പ്രവേശനം തുടങ്ങാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജില്ല ആശുപത്രിയായതിനാൽ ചികിത്സാസൗകര്യം നേരത്തേയുണ്ട്്. മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനം നേരത്തേ തുടങ്ങി. ജില്ല ആശുപത്രി മെഡിക്കൽ കോളജ് ആക്കി ഉയർത്തിയതാണെങ്കിലും സ്പെഷാലിറ്റികൾ ആരംഭിച്ചിട്ടില്ല.

Tags:    
News Summary - Kasaragod Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.