ബദിയടുക്ക: പൂർത്തിയാവാത്ത കാസർകോട് മെഡിക്കൽ കോളജിനായുള്ള നിരാഹാര സമര സൂചന വൈറലാവുന്നു. 2013 നവംബർ 30ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട മെഡിക്കൽ കോളജ് 2023 പകുതി കഴിഞ്ഞിട്ടും കെട്ടിടങ്ങളുടെ പണി പൂർത്തിയാവാതെ കിടക്കുന്ന സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെ മടക്കയാത്രയെ ഓർമപ്പെടുത്തി ‘ഉമ്മൻ ചാണ്ടിയോട് നീതി കാട്ടുമോ?’ എന്ന തലക്കെട്ടിൽ ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ മെഡിക്കൽ കോളജ് പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങളിൽ കക്ഷി രാഷ്ട്രീയം മറന്ന് എല്ലാ മേഖലകളിലുമുള്ളവർ ചേർന്ന് ജുലൈ 29ന് മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്ന ഉക്കിനടുക്കയിൽ ഒരു ദിവസത്തെ സൂചനാ നിരാഹാര സമരം നടത്താൻ രംഗത്ത് വന്നിട്ടുണ്ട്. വാട്സ്ആപിലൂടെ സമരത്തിൽ സഹകരിക്കണമെന്നഭ്യർഥിച്ച് പ്രചരണം സജീവമായി നടക്കുന്നുണ്ട്. ‘എല്ലാവരും കൈകോർക്കണം, സമരത്തിലൂടെ മെഡിക്കൽ കോളജ് സ്വന്തമാക്കാം’ എന്ന മുദ്രാവാക്യമാണ് ഇതിൽ ഉയർത്തിപ്പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.