നീലേശ്വരം തെരു റോഡ് പൊലീസ് അടച്ചിട്ട നിലയിൽ

കാസർകോട് 895 പേര്‍ക്കുകൂടി കോവിഡ്; 545 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ 895 പേര്‍ കൂടി കോവിഡ് പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 545 പേര്‍ക്ക് കോവിഡ് നെഗറ്റിവായി. നിലവില്‍ 6840 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 335 ആയി ഉയര്‍ന്നു.

രോഗസ്​ഥിരീകരണ നിരക്ക്​ 10.9. വീടുകളില്‍ 27164 പേരും സ്ഥാപനങ്ങളില്‍ 1245 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 28409 പേരാണ്. പുതിയതായി 1685 പേരെ കൂടി നിരീക്ഷണത്തിലാക്കി. 105029 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 97345 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി.

14 തദ്ദേശ സ്ഥാപനങ്ങൾ കാറ്റഗറി ഡിയിൽ

കാസർകോട്​: ഒരാഴ്ചത്തെ ശരാശരി കോവിഡ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കി‍െൻറ (ടി.പി.ആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 14 തദ്ദേശസ്ഥാപനങ്ങൾ കാറ്റഗറി ഡിയിലും 16 എണ്ണം കാറ്റഗറി സിയിലും എട്ട്​ എണ്ണം കാറ്റഗറി ബിയിലും വോർക്കാടി, മീഞ്ച, ബെള്ളൂർ ഗ്രാമപഞ്ചായത്തുകൾ കാറ്റഗറി എയിലും ഉൾപ്പെടുത്തി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സനായ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിട്ടു. ജില്ലയുടെ ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ 13.75 ശതമാനം ആണ്. ജൂലൈ 21 മുതൽ 27 വരെ ജില്ലയിൽ ആകെ 37541 കോവിഡ് ടെസ്​റ്റ്​ നടത്തി. അതിൽ 5162 പേർ പോസിറ്റിവായി.

ഓരോ കാറ്റഗറിയിലും ഒരാഴ്ചത്തെ ടെസ്​റ്റ്​, പോസിറ്റിവ് കേസ്, ഒരാഴ്ചത്തെ ശരാശരി ടി.പി.ആർ എന്ന ക്രമത്തിൽ ചുവടെ:

കാറ്റഗറി എ (അഞ്ച്​ ശതമാനത്തിൽ താഴെ), വോർക്കാടി, മീഞ്ച, ബെള്ളൂർ

കാറ്റഗറി ബി (അഞ്ചുമുതൽ 10 ശതമാനം വരെ)

ഈസ്​റ്റ്​ എളേരി, വലിയപറമ്പ, കള്ളാർ, കാസർകോട്, ഉദുമ , കുംബഡാജെ, ബളാൽ, എൻമകജെ.

കാറ്റഗറി സി (10 മുതൽ 15 ശതമാനം വരെ)

മധൂർ, ചെമ്മനാട്, പനത്തടി, പടന്ന, പൈവളിഗെ, ബദിയഡുക്ക, കുമ്പള, മഞ്ചേശ്വരം, പള്ളിക്കര, കാഞ്ഞങ്ങാട് , മൊഗ്രാൽപുത്തൂർ, വെസ്​റ്റ്​ എളേരി, പുത്തിഗെ, കിനാനൂർ-കരിന്തളം, പുല്ലൂർ-പെരിയ, ചെങ്കള.

കാറ്റഗറി ഡി (15 ശതമാനത്തിന് മുകളിൽ)

കോടോം-ബേളൂർ, കുറ്റിക്കോൽ, പിലിക്കോട്, മംഗൽപാടി , ദേലംപാടി, ബേഡഡുക്ക, തൃക്കരിപ്പൂർ, കാറഡുക്ക, നീലേശ്വരം, ചെറുവത്തൂർ, അജാനൂർ, മുളിയാർ, കയ്യൂർ-ചീമേനി, മടിക്കൈ.


കോവിഡ് പരിശോധനയിൽ മുന്നിൽ ചെമ്മനാട് ഗ്രാമപഞ്ചായത്ത്

കാസർകോട്​: ജൂലൈ 21 മുതൽ 27 വരെയുള്ള കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് പരിശോധന നടന്നത് ചെമ്മനാട് ഗ്രാമപഞ്ചായത്തിൽ. 2354 പേരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. കാഞ്ഞങ്ങാട് നഗരസഭയാണ് തൊട്ടുപിന്നിൽ. നഗരസഭയിൽ 2128 പേരെയാണ് പരിശോധിച്ചത്. ഉദുമ ഗ്രാമപഞ്ചായത്തിൽ 1531 പേരെയും കാസർകോട് നഗരസഭയിൽ 1531 പേരെയും പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിൽ 1528 പേരെയും കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിൽ 1496 പേരെയും കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിൽ 1494 പേരെയും പള്ളിക്കര ഗ്രാമപഞ്ചായത്തിൽ 1450 പേരെയും ബളാൽ ഗ്രാമപഞ്ചായത്തിൽ 1338 പേരെയും ബേഡഡുക്ക ഗ്രാമപഞ്ചായത്തിൽ 1306 പേരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കി.

കൂടുതൽ തവണ ഡി വിഭാഗത്തിൽ അജാനൂർ, മധൂർ പഞ്ചായത്തുകൾ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ടെസ്​റ്റ്​ പോസിറ്റിവിറ്റി റേറ്റ് അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ചുള്ള നിയന്ത്രണങ്ങൾ ഏഴാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഏറ്റവും കൂടുതൽ തവണ ഡി കാറ്റഗറിയിൽ അജാനൂർ, മധൂർ ഗ്രാമപഞ്ചായത്തുകൾ. നിയന്ത്രണം ആരംഭിച്ച ജൂൺ 17 മുതൽ ജൂലൈ 29 വരെയുള്ള കണക്കുകൾ പ്രകാരം അഞ്ച് തവണയാണ് അജാനൂരും മധൂരും ഡി കാറ്റഗറിയിൽ ഉൾപ്പെട്ടത്. ജൂലൈ 29 മുതൽ അജാനൂർ ഡി കാറ്റഗറിയിൽ തന്നെയാണ്. മധൂർ സി കാറ്റഗറിയിലും. ബേഡഡുക്ക, ചെങ്കള, മടിക്കൈ, പിലിക്കോട് പഞ്ചായത്തുകൾ നാല് തവണ ഡി വിഭാഗത്തിലായിരുന്നു. ഇതിൽ ചെങ്കള മാത്രമാണ് ഈയാഴ്ച സി കാറ്റഗറിയിലേക്ക് മാറിയത്. മറ്റ് മൂന്ന് പഞ്ചായത്തുകളും ഡി യിൽ തന്നെ തുടരുകയാണ്.

ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങൾ ഇതുവരെ ഡി വിഭാഗത്തിൽ ഉൾപ്പെട്ടിട്ടില്ല. ബെള്ളൂർ, ഈസ്​റ്റ്​ എളേരി, കാസർകോട് മുനിസിപ്പാലിറ്റി, കുംബഡാജെ, മീഞ്ച, പടന്ന, പൈവളിഗെ, പുത്തിഗെ, വലിയപറമ്പ, വോർക്കാടി എന്നീ തദ്ദേശ സ്ഥാപനങ്ങളാണ് ഡി കാറ്റഗറിയോട് അകലം പാലിച്ച് നിൽക്കുന്നത്. ഇതുവരെ സി വിഭാഗത്തിൽ പോലും ഉൾപ്പെടാതെ കോവിഡിനെ നിയന്ത്രണ വിധേയമാക്കിയ തദ്ദേശ സ്ഥാപനങ്ങളാണ് ബെള്ളൂർ പഞ്ചായത്തും കാസർകോട് നഗരസഭയും.


നീലേശ്വരം വീണ്ടും ഡിയിൽ; തെരു റോഡ് അടച്ചു

നീലേശ്വരം: നീലേശ്വരം നഗരസഭ വീണ്ടും ഡി കാറ്റഗറിയിൽ. ഇതോടെ നീലേശ്വരത്ത് പൊലീസ്‌ വാഹന പരിശോധനയും കോവിഡ് രോഗ നിർണയ പരിശോധനയും ശക്തമാക്കി.ഇതി​െൻറ ഭാഗമായി നഗരഹൃദയത്തിലെ പ്രധാന റോഡായ തെരു റോഡ് പൊലീസ് അടച്ചിട്ടു. മാർക്കറ്റ് ജങ്​ഷനിലും രാജ റോഡിലും പരിശോധന നടക്കുമ്പോൾ വാഹനങ്ങൾ തെരു റോഡ് വഴിയാണ് രക്ഷപ്പെടുന്നത്. നഗരത്തിൽ ഒരുവഴി മതിയെന്നാണ് പൊലീസ് തീരുമാനം.

കൂടാതെ ജനമൈത്രി പൊലീസ്, നഗരസഭ, താലൂക്ക്​ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വ്യാപാരഭവനിൽ മെഗാ കോവിഡ് രോഗനിർണയ ക്യാമ്പ് നടത്തി.1198 പേരെ പരിശോധന നടത്തിയപ്പോൾ 260പേർ കോവിഡ് പോസിറ്റിവായി.ടി.പി.ആർ നിരക്ക് 21.70 മായി വർധിക്കുകയും ചെയ്തു.പലവ്യഞ്​ജന സാധനങ്ങൾ വിൽക്കുന്ന കടയും പച്ചക്കറി കടകളും മാത്രമാണ് നീലേശ്വരത്ത് തുറന്നുപ്രവർത്തിക്കുന്നത്. ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടും ഓട്ടോ സർവിസ് പതിവുപോലെ നടക്കുന്നുണ്ട്.28 മുതൽ രണ്ട് ഡോസ് വാക്സിൻ എടുത്തവരെയും കോവിഡ് പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവരെയും മാത്രമേ നീലേശ്വരത്ത് പ്രവേശിപ്പിക്കുകയുള്ളൂവെന്നാണ് നഗരസഭ കോർ കമ്മിറ്റിയുടെ തീരുമാനം.


പൊതുജനങ്ങളുമായി ഇടപഴകുന്നവർ രണ്ടു മാസത്തിലൊരിക്കൽ പരിശോധിക്കണം

കാസർകോട്​: ജില്ലയിൽ സർക്കാർ, പൊതുമേഖല, തദ്ദേശസ്ഥാപനങ്ങളിലെ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച ജീവനക്കാർ ഉൾപ്പെടെ പൊതുജനങ്ങളുമായി ഇടപഴകുന്നവർ നിർബന്ധമായും രണ്ട് മാസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ/ ആൻറിജെൻ പരിശോധന നടത്തണം. ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദി​െൻറ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കോറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

മറ്റ് പ്രധാന നിർദേശങ്ങൾ:

സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ അധ്യാപകർക്ക് പുറമെ അവശ്യ സർവിസിലുൾപ്പെടാത്ത ജില്ലയിലെ ഗസറ്റഡ് റാങ്കിലുള്ള ജീവനക്കാരെയും സെക്ടറൽ മജിസ്ട്രേട്ടുമാരായി നിയമിക്കും. 15 ദിവസം എന്ന റൊട്ടേഷൻ രീതിയിൽ സെക്ടറൽ മജിസ്ട്രേട്ടുമാരുടെ പ്രവർത്തനം ക്രമീകരിക്കും. 71 സെക്ടറൽ മജിസ്‌ട്രേട്ടുമാരെ ജില്ലയിൽ നിയോഗിക്കും. സബ് ഡിവിഷനൽ മജിസ്‌ട്രേട്ടുമാർ ഇവരുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതി​െൻറ ഭാഗമായി ഡാറ്റ എൻട്രി ജോലികൾക്കായി അവശ്യ സർവിസിലുൾപ്പെടാത്ത സർക്കാർ ജീവനക്കാരുടെ സേവനം കൂടി ഉപയോഗിക്കും. കൂടുതൽ ലാബ് ടെക്നീഷ്യന്മാരെ നിയമിക്കും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ വാഹനങ്ങൾ ഉൾപ്പെടെ കൂടുതൽ വാഹനങ്ങൾ ലഭ്യമാക്കും. ജില്ലയിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉദ്ഘാടനപരിപാടികൾ ഉൾപ്പെടെയുള്ള പൊതുപരിപാടികൾ നടത്താൻ അനുമതിയില്ല. നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടംകൂടുന്നത് തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കും. രോഗസ്ഥിരീകരണ നിരക്കിൽ തുടർച്ചയായി 22 തദ്ദേശ സ്ഥാപനങ്ങളാണ് ഡി, സി വിഭാഗങ്ങളിൽ തുടരുന്നത്. ഇവയിൽ നിയന്ത്രണം കർശനമാക്കും.

ഡി കാറ്റഗറി ഒഴികെയുള്ള വിഭാഗങ്ങളിൽ നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടാക്സ് പ്രാക്ടീഷനേഴ്​സ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഡി കാറ്റഗറിയിൽ അവശ്യസേവനങ്ങൾക്ക് മാത്രം അനുമതി. യോഗത്തിൽ എ.ഡി.എം എ.കെ. രമേന്ദ്രൻ, എ.എസ്.പി ഹരിശ്ചന്ദ്ര നായിക്, ഡി.എം.ഒ (ഹെൽത്ത്) ഡോ. കെആർ. രാജൻ, ഫിനാൻസ് ഓഫിസർ കെ. സതീശൻ, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കോവിഡ് നിർദേശം ലംഘിച്ചു; 129 കേസുകളെടുത്തു

കാസർകോട്​: കോവിഡ് നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ചൊവ്വാഴ്ച 129 കേസുകൾ രജിസ്​റ്റർ ചെയ്തു. വിവിധ കേസുകളിലായി 153 പേരെ അറസ്​റ്റ ചെയ്യുകയും 402 വാഹനങ്ങൾ കസ്​റ്റഡിയിലെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 2112 പേർക്കെതിരെയും പൊലീസ് കേസെടുത്ത് പിഴ ഈടാക്കി.




Tags:    
News Summary - Kasargod 895 more covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-20 03:53 GMT
access_time 2024-07-19 03:50 GMT