പി.കെ. ഫൈസൽ കല്യോട്ട് രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു

ഡി.സി.സി: മാറിമറിഞ്ഞ്​ ഒടുവിൽ പി.കെ. ഫൈസൽ; വലിയ വിവാദങ്ങളില്ലാതെ കാസർകോട്

കാസർകോട്​: ജില്ല കോൺഗ്രസ്​ അധ്യക്ഷസ്​ഥാനത്തേക്ക്​ കേട്ട പലപേരുകളും മാറിമറിഞ്ഞാണ്​ ഒടുവിൽ പി.കെ. ഫൈസൽ നിയമിക്കപ്പെടുന്നത്​. പുതിയ അധ്യക്ഷ​ൻ ആരെന്ന ചോദ്യത്തിന്​ ഉത്തരങ്ങൾ പലതും വന്നെങ്കിലും ഇദ്ദേഹത്തി​െൻറ പേര്​ അധികമാരും പറഞ്ഞുകേട്ടില്ല.

കണ്ണൂർ സർവകലാശാല മുൻ വൈസ്​ ചാൻസലർ ഡോ. ഖാദർ മങ്ങാട്​, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്​ണൻ പെരിയ, ജനശ്രീ മിഷൻ ജില്ല ചെയർമാൻ കെ. നീലകണ്​ഠൻ എന്നിവരുടെ പേരുകളാണ്​ പ്രധാനമായും ഉയർന്നുവന്നത്​. ഇൗ പട്ടിക​​ രണ്ടുദിവസം മുമ്പാണ്​ മാറിയത്​. സംഘടനാപരമായ കഴിവും സാമുദായിക സമവാക്യവുമെല്ലാം കണക്കിലെടുത്താണ്​​ ഒടുവിൽ പി.കെ. ഫൈസലിന്​ നറുക്കുവീണത്​. ഉമ്മൻ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള ഇദ്ദേഹം സജീവ എ ഗ്രൂപ്പുകാരനായാണ്​ അറിയപ്പെടുന്നത്​. അടുത്തകാലത്ത്​​ ​െഎ ഗ്രൂപ്പിലേക്ക്​ കളംമാറി. കെ.സി. വേണുഗോപാലുമായി അടുത്തബന്ധമുള്ളയാൾ കൂടിയാണ്​. കെ.സിയുമായുള്ള ഇൗ അടുപ്പം അനുകൂലമായി മാറിയെന്നാണ്​ സൂചന.

നിലവിൽ എ ഗ്രൂപ്പിലെ ഹക്കീം കുന്നിലാണ്​ ഡി.സി.സി പ്രസിഡൻറ്​. സ്വാഭാവികമായും എ ഗ്രൂപ്പിൽനിന്നൊരു പിൻഗാമിയെയാണ്​ പലരും പ്രതീക്ഷിച്ചത്​. അങ്ങനെയെങ്കിൽ​ അത്​ ഖാദർ മാങ്ങാടിന്​ അനുകൂലമാവുമെന്നും കരുതി. എന്നാൽ, കെ.പി.സി.സി പ്രസിഡൻറും കെ.സി. വേണുഗോപാലും ചേർന്ന്​ പട്ടികയിൽ ചില മാറ്റങ്ങൾ വരുത്താൻ നിർബന്ധിതമായി.

എ, ​െഎ ഗ്രൂപ്പുകളിൽനിന്ന്​ ഡി.സി.സി അധ്യക്ഷന്മാരുണ്ടായ ജില്ല കൂടിയാണ്​ കാസർകോട്​. പുതിയ അധ്യക്ഷനെ നിയമിച്ചതോടെ വലിയ പ്രശ്​നങ്ങൾ ഒന്നും ഉയർന്നുവന്നില്ലെന്നതാണ്​ ഏറ്റവും വലിയ പ്രത്യേകത. മറ്റു ജില്ലകളിലേതുപോലെ ഡി.സി.സി പ്രസിഡൻറിനെ തിരഞ്ഞെടുക്കും മു​േമ്പ നോട്ടീസ്​ പ്രചാരണവും ഉണ്ടായില്ല.

നിലവിലെ ഡി.സി.സി പ്രസിഡൻറും കാസർകോട്​ എം.പി. രാജ്​മോഹൻ ഉണ്ണിത്താനും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങളുണ്ട്​. പാർട്ടിയിലെ ഒരുവിഭാഗം എം.പിയുടെ പ്രവർത്തനങ്ങളിൽ പരസ്യമായി രംഗത്തുണ്ട്​​. ട്രെയിനിൽ വധശ്രമം നടത്തിയെന്ന പേരിൽ രണ്ട്​ നേതാക്കൾക്കെതിരെ പരാതി കൊടുത്ത എം.പിയുടെ നടപടിക്കെതിരെ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമാക്കി​. ഒരുവിഭാഗം പ്രവർത്തകർ എം.പി ഒാഫിസിലേക്ക്​ മാർച്ചും നടത്തി. ഇതേച്ചൊല്ലി ഡി.സി.സി നേതൃത്വവും ഉണ്ണിത്താനും അത്ര നല്ല ബന്ധമല്ല നിലനിൽക്കുന്നത്​. ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിലിനെ മാറ്റി ​െഎ ഗ്രൂപ്പിൽനിന്ന്​ ഒരാൾ വന്നതിൽ ഉണ്ണിത്താനെ അനുകൂലിക്കുന്ന വിഭാഗത്തിന്​ നേരിയ മേൽക്കൈ ഉണ്ടാക്കിയിട്ടുണ്ട്​.

പി.കെ. ​ൈഫസൽ: വിദ്യാർഥി പ്രസ്​ഥാനത്തിലൂടെ തുടക്കം

കാസർകോട്: കോൺഗ്രസിലെ പലരെയുംപോലെ കെ.എസ്​.യുവി​ലൂടെയാണ്​ നിയുക്​ത ഡി.സി.സി പ്രസിഡൻറ്​ ​പി.കെ. ​ൈഫസലി​‍െൻറയും പൊതുപ്രവർത്തനരംഗത്തേക്കുള്ള പ്രവേശനം. പടന്ന എടച്ചാക്കൈ കൊക്കാൽക്കടവ് സ്വദേശിയായ ഇദ്ദേഹം മുഴുസമയ രാഷ്​ട്രീയ പ്രവർത്തകനാണ്​. നിലവിൽ കെ.പി.സി.സി നിർവാഹക സമിതി അംഗവും ഡി.സി.സി വൈസ് പ്രസിഡൻറുമാണ്. യൂത്ത് കോൺ‌ഗ്രസ് മുൻ ജില്ല പ്രസി‍ഡൻറാണ്.

പടന്ന എം.ആർ വെക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന കാലം മുതൽ കെ.എസ്‌.യു യൂനിറ്റ് സെക്രട്ടറിയാണ്​. കോളജ് പഠന കാലത്ത് കെ.എസ്‌.യു ഹൊസ്ദുർഗ് താലൂക്ക് ജനറൽ സെക്രട്ടറിയായി. യൂത്ത് കോൺഗ്രസ് പടന്ന മണ്ഡലം പ്രസിഡൻറ്, തൃക്കരിപ്പൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി, കോൺഗ്രസ് സേവാദൾ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി നിർവാഹക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

രണ്ടു തവണ പടന്ന പഞ്ചായത്ത് അംഗം, ജില്ല ബാങ്ക് ‍ഡയറക്ടർ, ഹൊസ്ദുർഗ് കാർഷിക വികസന ബാങ്ക് ഡയറക്ടർ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അംഗം, ജില്ല ടൂറിസം വികസന സൊസൈറ്റി ചെയർമാൻ, കേരള ഉർദു അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതനായ ടി.കെ.സി. മുഹമ്മദ് കുഞ്ഞി ഹാജിയുടെയും പി.കെ. ഖദീജ ഹജ്ജുമ്മയുടെയും മകനാണ്​. വലിയപറമ്പ് പഞ്ചായത്ത് അസി.എൻജിനീയർ കെ. വഹീദയാണ് ഭാര്യ. മുഹമ്മദ് ഫർഹബ്, ഫാമിദ ഫൈസൽ എന്നിവർ മക്കളാണ്​.


Tags:    
News Summary - Kasargod DCC president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.