‘മിഷൻ അംഗൻവാടി’യുമായി കാസർകോട് വികസന പാക്കേജ്
text_fieldsകാസർകോട്: ജില്ലയിലെ അംഗൻവാടികളുടെ സമഗ്ര വികസനത്തിന് ‘മിഷൻ അംഗൻവാടി’യുമായി കാസർകോട് വികസന പാക്കേജ്. വനിത ശിശു വികസന വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് ജില്ലയിലെ എല്ലാ അംഗൻവാടികൾക്കുമായി ‘മിഷൻ അംഗൻവാടി’ പദ്ധതി നടപ്പാക്കുന്നത്.
ആധുനിക സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടം നിർമിക്കുകയാണ് ലക്ഷ്യം. കാസർകോട് വികസന പാക്കേജിൽ ഏറ്റെടുത്ത 16 അംഗൻവാടികളുടെ കെട്ടിട നിർമാണം പൂർത്തിയാക്കി ഉദ്ഘാടന സജ്ജമായി. 27 അംഗൻവാടികളുടെ കെട്ടിട നിർമാണം അന്തിമ ഘട്ടത്തിലാണ്.
ഇവ കൂടാതെ 2024-25 സാമ്പത്തിക വർഷം ഇതുവരെയായി 20 അംഗൻവാടികളുടെ കെട്ടിട നിർമാണത്തിന് ഭരണാനുമതി നൽകിയിട്ടുണ്ട്. സ്വന്തമായി സ്ഥലം ലഭ്യമല്ലാത്ത അംഗൻവാടിക്ക് സ്ഥലം കണ്ടെത്തുന്നതിന് പരിപാടികൾ ആരംഭിച്ചു.
സ്പോൺസർഷിപ് മുഖേനയോ, സി.എസ്.ആർ ഫണ്ട് മുഖേനയോ മറ്റു വകുപ്പുകൾ മുഖേനയോ 54 അംഗൻവാടികൾക്ക് ആവശ്യമായ സ്ഥലം കണ്ടെത്താൻ ഊർജിത ശ്രമം നടത്തുന്നുണ്ട്. സ്പോൺസർഷിപ് മുഖേനസ്ഥലം വിട്ടുനൽകാൻ തയാറുണ്ടെങ്കിൽ പ്രസ്തുത അംഗൻവാടിക്ക് നിർദേശിക്കുന്ന വ്യക്തിയുടെയോ, സ്ഥാപനത്തിന്റെയോ പേര് നൽകുമെന്ന് ജില്ല കലക്ടർ അറിയിച്ചു.
കലക്ടർ കെ. ഇമ്പശേഖർ അധ്യക്ഷതവഹിച്ചു. കാസർകോട് വികസന പാക്കേജ് യോഗത്തിൽ 2024-25 സാമ്പത്തിക വർഷം 35 സ്മാർട്ട് അംഗൻവാടി കെട്ടിട നിർമാണത്തിന് ഭരണാനുമതി നൽകി.
പുത്തിഗെ ഗ്രാമപഞ്ചായത്തിലെ ദേരടുക്കയിൽ സ്മാർട്ട് അംഗൻവാടിക്ക് 32.74 ലക്ഷം രൂപ അനുവദിച്ചു. ചെന്നിക്കൊടി അംഗൻവാടി-35.61 ലക്ഷം രൂപ, മംഗൽപാടി പ്രതാപ് നഗർ -27.44 ലക്ഷം രൂപ, ഒബെർല ബേക്കൂർ -34.47 ലക്ഷം രൂപ, കുമ്പള നീരോളി -32.56 ലക്ഷം രൂപ, ആരിക്കാടി കടവത്ത് -30 ലക്ഷം രൂപ, മീഞ്ച നവോദയ നഗർ -32.37 ലക്ഷം രൂപ, പൈവളികെ കയർകട്ടെ -33.50 ലക്ഷം രൂപ, ചിപ്പാർ 31.85 ലക്ഷം രൂപ.
മഞ്ചേശ്വരം മച്ചംപാടി-34 ലക്ഷം രൂപ, എൻമകജെ സായ -31.95 ലക്ഷം രൂപ, വോർക്കാടി കജെപദവ് -34.27 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്. കുമ്പഡാജെ ബാലച്ചിറ-32.75 ലക്ഷം രൂപ, മധൂർ ഷിരിബാഗിലു 33.64 ലക്ഷം രൂപ, കാറഡുക്ക ഗാഡിഗുഡ്ഡെ-32.93 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി.
ഉദുമ തൊട്ടി -31.45 ലക്ഷം രൂപ, തെക്കേക്കുന്ന് -27.16 ലക്ഷം രൂപ, കുറ്റിക്കോൽ മലാംകുണ്ട് -38.29 ലക്ഷം രൂപ, മുളിയാർ -30.11 ലക്ഷം രൂപ, ബെഞ്ചുകോർട്ട് -31.91 ലക്ഷം രൂപ, അരിയിൽ-32.04 ലക്ഷം രൂപ, പുല്ലൂർ പെരിയ ബിദിയാൽ -32.30 ലക്ഷം രൂപ, പൊള്ളക്കട -27.51 ലക്ഷം രൂപ, ഉദുമ കൊങ്ങിണിയൻ വളപ്പ് -27.65 ലക്ഷം രൂപ, അങ്കക്കളരി -27.65 ലക്ഷം രൂപ അനുവദിച്ചു.
ബളാൽ ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് -33.57 ലക്ഷം രൂപയും, ബേളൂർ 42.46 ലക്ഷം രൂപ, നേരംകാണാതടുക്കം -35.05 ലക്ഷം രൂപ, ഉദയപുരം -33.39 ലക്ഷം രൂപ, പാണത്തൂർ -43.02 ലക്ഷം രൂപ. വെസ്റ്റ് എളേരി കൂരാംകുണ്ട്-39.20 ലക്ഷം രൂപ, ചെറുവത്തൂർ പുതിയകണ്ടം-37.05 ലക്ഷം രൂപ, പടന്ന മാച്ചിക്കാട് -31.27 ലക്ഷം രൂപ, ഈസ്റ്റ് എളേരി അത്തിയടുക്കം-48.09 ലക്ഷം രൂപ. അരിയിരുത്തി -32.31 ലക്ഷം രൂപ. ജില്ലയിലെ 35 സ്മാർട്ട് അംഗൻവാടി കെട്ടിട നിർമാണത്തിനായി ആകെ 11.7156 കോടി രൂപക്ക് ഭരണാനുമതിയായി.
കെട്ടിട നിർമാണത്തിന് സ്ഥലം ലഭ്യമല്ലാത്ത 54 അംഗൻവാടികൾക്കും അനുയോജ്യമായ സ്ഥലം കണ്ടെത്തി കെട്ടിട നിർമാണം ആരംഭിക്കുന്നതിന് വികസന പാക്കേജ് ജില്ല തല സമിതി യോഗത്തിൽ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.