കാ​സ​ർ​കോ​ട് ജില്ല റവന്യൂ സ്കൂൾ കലോത്സവം; ഡിസംബർ അഞ്ച് മുതൽ ഒമ്പതു വരെ

കാ​സ​ർ​കോ​ട്: ജി​ല്ല റ​വ​ന്യൂ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടു​ള്ള സം​ഘാ​ട​ക സ​മി​തി യോ​ഗം ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി​ജി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലോ​ത്സ​വം ഡി​സം​ബ​ർ അ​ഞ്ചുമു​ത​ൽ ഒ​മ്പ​തു​വ​രെ കാ​റ​ഡു​ക്ക ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് സ്കൂ​ളി​ൽ ന​ട​ക്കും. 12 വേ​ദി​ക​ളി​ലാ​യി മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും.

21 വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​ന് ശേ​ഷ​മാ​ണ് കാ​റ​ഡു​ക്ക ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് സ്കൂ​ളി​ലേ​ക്ക് ക​ലോ​ത്സ​വം എ​ത്തു​ന്ന​ത്. ക​ലോ​ത്സ​വ​ത്തി​ന്റെ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. കാ​റ​ഡു​ക്ക ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ.​ഗോ​പാ​ല​കൃ​ഷ്ണ ഭ​ട്ട്, ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ അം​ഗം ഷ​ഫീ​ഖ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ജെ. സ​ജി​ത്ത് തു​ട​ങ്ങി​യ​വ​രും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ എം. ​സ​ഞ്ജീ​വ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​പ​ത്മ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം.​പി, എം.​എ​ല്‍.​എ​മാ​രാ​യ എ.​കെ.എം. അ​ഷ്റ​ഫ്, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​വൈ​ഭ​വ് സ​ക്‌​സേ​ന, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി​ജി മാ​ത്യു (ര​ക്ഷാ​ധി​കാ​രി​ക​ൾ), എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ (ചെ​യ​ര്‍.), ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ (വ​ർ​ക്കി​ങ് ചെ​യ​ർ.), ഡി.​ഡി.​ഇ എ​ൻ. ന​ന്ദി​കേ​ശ​ൻ (ജ​ന.​ക​ൺ.).

ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ അ​ഡ്വ. എ​സ്.​എ​ൻ. സ​രി​ത (വൈ​സ് ചെ​യ​ർ.), വി.​എ​ച്ച്.​സി അ​സി.​ഡ​യ​റ​ക്ട​ർ ഉ​ദ​യ​കു​മാ​രി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ആ​ർ.​ഡി.​ഡി മ​ണി​ക​ണ്ഠ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ്റ് കാ​സ​ർ​കോ​ട് ര​ഘു​റാം ബ​ട്ട്, ഡി.​പി.​സി എ​സ്.​എ​സ്.​കെ നാ​രാ​യ​ണ ദേ​ലം​പാ​ടി, കാ​റ​ഡു​ക്ക ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് എ​ച്ച്.​എം എം.​സ​ഞ്ജീ​വ, കാ​റ​ഡു​ക്ക ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് പ്രി​ൻ​സി​പ്പ​ൽ മീ​രാ ജോ​സ് (ജോ.​ക​ൺ.), ഡി.​ഇ.​ഒ ദി​നേ​ശ് (ട്ര​ഷ.).

Tags:    
News Summary - Kasargod District Revenue School Art Festival-December 5th to 9th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.