കാസർകോട്: ഗവ. മെഡിക്കൽ കോളജിെൻറ ആശുപത്രി കെട്ടിട നിർമാണത്തിന് കിഫ്ബിയിൽ ഉൾപ്പെടുത്തിയ 193.16കോടിയുടെ പദ്ധതി ഫയൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ അംഗീകാരത്തിന് വിട്ടു. ആരോഗ്യവകുപ്പിെൻറ സാേങ്കതിക കമ്മിറ്റി പരിശോധന പൂർത്തിയാക്കിയശേഷമാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഫയൽ കൈമാറിയത്. സാേങ്കതിക കമ്മിറ്റി അംഗീകാരത്തിന് മാസങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. ഫയലിൽ തീരുമാനം വരാൻ ഇനിയും വൈകുമെന്നാണ് സൂചന.
മെഡിക്കൽ കോളജ് നിർമാണത്തിന് കിറ്റ്കോ എന്ന ഏജൻസിയെയാണ് സർക്കാർ നിയോഗിച്ചത്. കാസർകോട് വികസന പാക്കേജ് തുക, നബാർഡ് വായ്പ എന്നിവ ഉപയോഗിച്ചാണ് നിർമാണം. കിഫ്ബിയിൽ ഉൾപ്പെടുത്തി നിർവഹിക്കുന്ന 193 കോടിയുടെ പദ്ധതി കിറ്റ്കോ മാസങ്ങൾക്കുമുേമ്പ സർക്കാറിന് സമർപ്പിച്ചിരുന്നു. ആരോഗ്യവകുപ്പിെൻറ സാേങ്കതിക കമ്മിറ്റിക്കു സമർപ്പിച്ച ഫയലിൽ മാസങ്ങൾ എടുത്തശേഷമാണ് അനുമതി ലഭിച്ചത്.
കാസർകോട് വികസന പാക്കേജിൽനിന്നും ഹോസ്റ്റൽ, ക്വാർേട്ടഴ്സ് കെട്ടിടത്തിന് അനുവദിച്ച 29.01കോടിയുടെ പദ്ധതിയിലും തീരുമാനം നീളുകയാണ്. ഇൗ ഫയലും ആരോഗ്യവകുപ്പിെൻറ സാേങ്കതിക കമ്മിറ്റി മുമ്പാകെ അനുമതിക്കായി കാത്തിരിക്കയാണ്. ചുരുക്കത്തിൽ കാസർകോട് മെഡിക്കൽ കോളജിെൻറ പ്രവൃത്തി ഇനിയും നീളാനാണ് സാധ്യത.
2013 നവംബർ 30ന് തറക്കല്ലിട്ട കോളജിെൻറ അക്കാദമിക് ബ്ലോക്ക് മാത്രമാണ് ആകെ പൂർത്തിയായത്. ആശുപത്രി സമുച്ചയത്തിെൻറ ശിലാസ്ഥാപനം 2018 നവംബർ 25ന് മുഖ്യമന്ത്രി പിണറായി വിജയനും നിർവഹിച്ചു. 67ഏക്കറിൽ 500 ബെഡുകളുള്ള ആശുപത്രിയാണ് ലക്ഷ്യം.
193കോടിയുടെ പദ്ധതിക്ക് അനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തി എന്നു പൂർത്തീകരിക്കാൻ കഴിയുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാസർകോടിനൊപ്പം പ്രഖ്യാപിച്ച മറ്റ് മെഡിക്കൽ കോളജുകൾ ഏറക്കുറെ പൂർത്തിയായിട്ടും വിവിധ സാേങ്കതിക അനുമതികളിൽ കുടുങ്ങിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.