കാസർകോടിനെക്കുറിച്ച്​ ചോദിക്കരുത്​...

എയിംസ്​ സ്​ഥാപിക്കുന്ന കാര്യത്തിൽ കാസർകോട്​ ജില്ല പരിഗണനയിലില്ലെന്നാണ്​ ഒക്​ടോബർ നാലിന്​ മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി​. ഒക്​ടോബർ 11ന്​​ ഇതേ ചോദ്യം വീണ്ടും ഉന്നയിച്ചു. ഇത്തവണ എൻ.എ. നെല്ലിക്കുന്നിനൊപ്പം എ.കെ.എം. അഷ്​റഫുമുണ്ട്​ ചോദ്യകർത്താക്കളായി. പ്രതിപക്ഷ എം.എൽ.എമാർ ആയതിനാൽ ഇവർക്ക്​ വീണ്ടും വീണ്ടും എയിംസ്​ തന്നെ ചോദിക്കുന്നതിൽ ഒരുപ്രശ്​നവുമില്ല. കാരണം, സർക്കാർ കേന്ദ്രത്തിന്​ നൽകിയ ​കത്തിൽ വ്യക്​തതയാണ്​ ഇവർ തേടുന്നത്​. ചോദ്യത്തിന്​ മുഖ്യമന്ത്രി വീണ്ടും മറുപടിയും നൽകി. പക്ഷേ, ഉരുണ്ടുകളിക്കുന്ന മറുപടിയാണ്​ ലഭിച്ചത്​. കാസർകോട്​ ജില്ലയിൽ എയിംസ്​ സ്​ഥാപിക്കുന്നതിന്​ നടപടി സ്വീകരിക്കുമോ എന്നതിന്​ ഉണ്ടെന്നോ ഇല്ലെന്നോ ആ മറുപടിയിലില്ല.

എയിംസുമായി ബന്ധപ്പെട്ട​ ആറു ചോദ്യങ്ങളാണ്​ ഇരുവരും ഉന്നയിച്ചത്​. ആറിനും ഒരേ മറുപടി. നിയമസഭ ചോദ്യോത്തരത്തിലാണ്​ ഇമ്മാതിരി ഒഴിഞ്ഞുമാറൽ എന്നുകൂടി ആലോചിക്കണം. കാസർകോട്​ പരിഗണനയിലില്ലെന്ന മറുപടി ജില്ലയിലുണ്ടാക്കിയ പ്രതിഷേധം അറിഞ്ഞാണോ ഈ ഒഴിഞ്ഞുമാറൽ എന്നുമറിയില്ല. നിയമസഭയുടെ വെബ്​സൈറ്റിൽ കയറി പരിശോധിച്ചാൽ ആർക്കും കാണാം ചോദ്യവും പ്രസക്​തമായ ഉത്തരവും.

ഇതല്ലേ ശരിക്കും ഒഴിഞ്ഞുമാറൽ

കേരളത്തിൽ എയിംസ്​ സ്​ഥാപിക്കുന്നതിന്​ എന്തെല്ലാം നടപടികളാണ്​ സംസ്​ഥാനം സ്വീകരിച്ചത്​, എയിംസ്​ സ്​ഥാപിക്കാൻ സംസ്​ഥാനം എന്തൊക്കെ ചെയ്യണമെന്നാണ്​ കേന്ദ്രം ആവശ്യപ്പെട്ടത്​, പ്രപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ, വിവരങ്ങൾ വ്യക്​തമാക്കാമോ, കാസർകോടിനെ ഉൾപ്പെടുത്തിയിട്ടുണ്ടോ, ഇല്ലെങ്കിൽ ഉൾപ്പെടുത്താമോ, പിന്നാക്ക ജില്ലയെന്ന നിലക്കും സ്​പെഷാലിറ്റി ആശുപത്രികൾ ഇല്ല എന്ന നിലക്കും കാസർകോട്ട്​​ സ്​ഥാപിക്കാൻ നടപടി സ്വീകരിക്കുമോ എന്നിങ്ങനെയാണ്​ ചോദ്യങ്ങളുടെ ചുരുക്കം​. എല്ലാറ്റിനും ഒരൊറ്റ മറുപടിയാണ്​ മുഖ്യമന്ത്രി നൽകിയത്​. കോഴിക്കോട്​ കിനാലൂരിൽ 200 ഏക്കർ ഭൂമി ലഭ്യമാക്കാമെന്ന്​ അറിയിച്ച്​ കേന്ദ്ര ആരോഗ്യ മന്ത്രിക്ക്​ സെപ്​റ്റംബർ 22ന്​ കത്തയച്ചിട്ടുണ്ട്. വ്യവസായ വകുപ്പിനുകീഴിലെ ആ ഭൂമി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്​ അളന്നുതിട്ടപ്പെടുത്തി കൈമാറാൻ റവന്യൂ വകുപ്പിന്​ നിർദേശം നൽകിയിട്ടുണ്ടെന്നുമാണ്​ മറുപടിയുടെ ചുരുക്കം. എയിംസ്​ കോഴിക്കോട്ടാണ്​ സർക്കാർ ഉദ്ദേശിച്ചതെന്ന്​ മറുപടിയിൽ വ്യക്​തമാണ്​. പക്ഷേ, ജില്ലയിലെ രണ്ട്​ എം.എൽ.എമാർ ചോദിച്ചതിന്​ എല്ലാം ഇതല്ലല്ലോ മറുപടി​. ചോദ്യങ്ങൾ ഇനിയും വരും. ഇത്തരം ഉത്തരങ്ങളും.

ഒരുമയുണ്ട്​,​ പക്ഷേ..

എയിംസ്​ ജില്ലയിൽ സ്​ഥാപിക്കണമെന്ന കാര്യത്തിൽ രാഷ്​ ട്രീയ പാ​ർ​ട്ടി​ക​ൾ​ക്കെ​ല്ലാം ഒ​രേ സ്വ​ര​മാ​ണ്. എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും എ​ല്ലാ​വ​രും പ​​ങ്കെ​ടു​ക്കു​ന്നു. കാ​സ​ർ​കോ​ടി​െ​ൻ​റ വി​കാ​ര​ത്തി​നൊ​പ്പം എ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ന്നു. എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്, എ​ൻ.​ഡി.​എ നേ​താ​ക്ക​ന്മാ​ർ പ​ല​ത​വ​ണ 'ജി​ല്ല​ക്കൊ​പ്പ'​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​പാ​ർ​ട്ടി​ക്കാ​രു​ടെ മു​ന്ന​ണി​ക​ൾ ഭ​രി​ക്കു​ന്ന ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ പ്ര​മേ​യ​വും പാ​സാ​ക്കി. ഇ​തി​ല​പ്പു​റം അ​ത​ത്​ പാ​ർ​ട്ടി​ക്കാ​രു​ടെ സം​സ്​​ഥാ​ന ക​മ്മി​റ്റി​യി​ൽ ഈ ​വി​ഷ​യം ആ​രൊ​ക്കെ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ടാ​കും. അ​തി​ലാ​ണ്​ നാ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. ജി​ല്ല​യു​ടെ വി​കാ​രം അ​ത​ത്​ പാ​ർ​ട്ടി​ക​ളു​ടെ സം​സ്​​ഥാ​ന ക​മ്മി​റ്റി​ക​ളി​ൽ ഉ​ന്ന​യി​ച്ച്​ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ വേ​ണ്ട​ത്. കാ​സ​ർ​കോ​ടി​നെ ത​ഴ​യു​ന്ന​തി​ൽ ചി​ല റി​യ​ൽ എ​സ്​​റ്റേ​റ്റ്​ താ​ൽ​പ​ര്യ​ങ്ങ​ളും സം​ശ​യി​ക്കു​ന്നു​ണ്ട്​ ചി​ല​ർ. ആ ​നി​ല​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നും ജ​ന​കീ​യ കൂ​ട്ടാ​യ്​​മ​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു.

ഇനി അവകാശ റാലിയും

മുഖ്യമന്ത്രി എന്ത്​ പറഞ്ഞാലും ആവശ്യത്തിൽനിന്ന്​ പിന്മാറേണ്ട എന്നാണ്​ ജനകീയ കൂട്ടായ്​മയുടെ തീരുമാനം. ജില്ലയിലുടനീളം കാൽനടയും വാഹനപ്രചാരണ യാത്രയും നടത്തിയതിനുശേഷം സ്​ത്രീകളും കുട്ടികളും ഉൾപ്പെടെ പരമാവധി പേരെ ഉൾപ്പെടുത്തി അവകാശ റാലി നടത്താനാണ്​ തീരുമാനം.

ജില്ലയുടെ പേര്​ ഉൾപ്പെടുത്തി പുതിയ പട്ടിക സംസ്​ഥാന സർക്കാർ കേന്ദ്രത്തിന്​ സമർപ്പിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ എയിംസ്​ കാസർകോട്​ ജനകീയ കൂട്ടായ്​മ അവകാശ റാലി നടത്തുക. റാലിയിൽ സർവകക്ഷി പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കും.

നവംബർ 17നാണ്​ റാലി നിശ്ചയിച്ചത്​. കൂടുതൽ കാര്യങ്ങൾ ബുധനാഴ്​ച വ്യാപാരഭവനിൽ ചേരുന്ന സംഘാടക സമിതി യോഗത്തിൽ തീരുമാനിക്കും.

മുഖ്യമന്ത്രി പറഞ്ഞത്​ പഴയ പട്ടിക പ്രകാരം–പി. കരുണാകരൻ

എയിംസ്​ പരിഗണിക്കുന്ന ജില്ലകളിൽ കാസർകോട്​ ഇല്ലെന്ന്​ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്​ നേരത്തേ നൽകിയ പട്ടിക പ്രകാരമാണെന്ന്​ സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ എം.പിയുമായ പി. കരുണാകരൻ. കാസർകോട്​ പരിഗണനയിൽ ഇല്ലെന്ന്​ കേൾക്കു​േമ്പാൾ വിഷമം തോന്നുക​ സ്വാഭാവികമാണ്​. കാസർകോട്​ എയിംസ്​ വരണമെന്നു തന്നെയാണ്​​ അഭിപ്രായം. ചികിത്സരംഗത്ത്​ കാര്യമായ സൗകര്യങ്ങ​ളൊന്നുമില്ലാത്ത സ്​ഥലമാണിത്​. മെഡിക്കൽ കോളജോ സൂപ്പർ സ്​പെഷാലിറ്റി ആശുപത്രിയോ ഇല്ലാത്ത ജില്ലയാണ്​. ഇതെല്ലാം ബന്ധപ്പെട്ടവരെ നേരത്തേ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്​. പാർട്ടിയിലും ഇത്​ ഉന്നയിക്കും.


സിനാനും സുനൈറും

 

കന്യാകുമാരി വരെ സൈക്കിൾ യാത്ര

കാസർകോടുനിന്ന്​ കന്യാകുമാരി വരെ സൈക്കിളിൽ സഞ്ചരിച്ച്​ മടങ്ങിയെത്തിരിക്കുകയാണ്​​ സിനാനും സുനൈറും. ജില്ലക്ക്​ എയിംസ്​ ആവശ്യപ്പെട്ടും തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലെ രോഗികളെ സഹായിക്കാനും ലക്ഷ്യമിട്ടായിരുന്നു യാത്ര. എയിംസ്​ ആവശ്യമുന്നയിച്ച്​ സംസ്​ഥാന​ത്ത്​ ഒരിടത്തും നടക്കാത്ത പ്രതിഷേധങ്ങളാണ്​ ജില്ലയിൽ നടക്കുന്നത്​. അതി​െൻറ ഭാഗമായാണ്​ കുട്ടികൾ കന്യാകുമാരി വരെ പുറപ്പെട്ടത്​. തിരിച്ചെത്തിയ ഇവർക്ക്​ എയിംസ്​ ജനകീയ കൂട്ടായ്​മ പ്രവർത്തകർ സ്വീകരണം നൽകി.

(അവസാനിച്ചു)



Tags:    
News Summary - kasargod needs aiims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.