കെ.​ആ​ർ.​ഡി.​എ​സ്.​എ താ​ലൂ​ക്ക് സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​ഷാ​ന​വാ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കാ​സ​ർ​കോ​ട്; ‘താലൂക്കുതല ഓഫിസുകൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റണം’

കാ​സ​ർ​കോ​ട്: വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കുതല സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് കെ.​ആ​ർ.​ഡി.​എ​സ്.​എ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ടോ​ര കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം കെ.​ആ​ർ.​ഡി.​എ​സ്.​എ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​ഷാ​ന​വാ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്റ്‌ ടി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എം.​ജി. സ​ജ​യ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും കെ.​ആ​ർ.​ഡി.​എ​സ്.​എ ജ​ന. സെ​ക്ര​ട്ട​റി എം.​എം. ന​ജീം സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ടി. ​റി​ജേ​ഷ്, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് പി.​എ. ഹ​മീ​ദ്, ജോ. ​കൗ​ൺ​സി​ൽ മേ​ഖ​ല പ്ര​സി​ഡ​ന്റ്‌ ആ​സി​ഫ് ഹൈ​ദ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: പി.​എ. അ​ബ്ദു​സ്സ​മ​ദ് (പ്ര​സി), എ​ൻ. ഗീ​ത (വൈ​സ് പ്ര​സി), എം.​ജി. സ​ജ​യ് (സെ​ക്ര), ടി.​വി. ര​ഞ്ജീ​ഷ് (ജോ. ​സെ​ക്ര), എം. ​ര​ഞ്ജി​ത്ത് (ട്ര​ഷ) എ​ന്നി​വ​രെ​യും വ​നി​ത ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യി റീ​ന ജോ​സ​ഫി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Kasargod; 'Taluk level offices should be shifted to mini civil station'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.