കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാറിന്റെ എട്ട് കോടിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ലാബ് ഒരുക്കിയത്.
രണ്ട് രോഗികള്‍ക്ക് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങിയതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
ആദ്യഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധന നടത്തും. രണ്ടാംഘട്ടത്തില്‍ ആന്‍ജിയോ പ്ലാസ്റ്റിയും ഇവിടെ ആരംഭിക്കും. രക്തധമനികളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ക്കും കാത്ത് ലാബില്‍നിന്ന് ചികിത്സ ലഭിക്കും.
രക്തത്തിന്റെ പമ്പിങ് കുറയുന്നതു തടയാനുള്ള ഐ.സി.ഡി സംവിധാനവും കാത്ത് ലാബിലുണ്ട്. കുറഞ്ഞ ചെലവില്‍ ഹൃദ്രോഗ ചികിത്സക്കുള്ള സൗകര്യങ്ങളൊരുക്കുകയെന്നാണ് കാത്ത് ലാബിലൂടെ ലക്ഷ്യമിടുന്നത്.
കാത്ത് ലാബ് സി.സി.യുവില്‍ ഏഴ് കിടക്കകളാണ് സജ്ജമാക്കിയത്. ഇതോടൊപ്പം ഇ.ഇ.ജി സംവിധാനവും സജ്ജമായിട്ടുണ്ട്. അപസ്മാര രോഗ നിര്‍ണയത്തിന് ആവശ്യമായ പരിശോധനയാണ് ഇ.ഇ.ജി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഏറെയുള്ള ജില്ലയിലെ ജനങ്ങള്‍ക്ക് ഈസൗകര്യം വലിയ ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.