കാസർകോട്: കേരള ഇലക്ട്രിക്കൽ ആൻഡ് അലെയ്ഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിെൻറ (കെൽ) അനുബന്ധ സ്ഥാപനമാക്കി കാസർകോട്ടേത് മാറ്റാനുള്ള വിവാദ തീരുമാനത്തെ തൊഴിലാളികൾ ശക്തമായി എതിർത്തതോടെ വിഷയം വ്യവസായ മന്ത്രി പി. രാജീവിെൻറ പരിഗണനക്ക് വിട്ടു.
രണ്ട് വർഷത്തോളമായി ജോലിയും കൂലിയുമില്ലാതെ സഹിച്ചതിനുശേഷം കമ്പനി തുറക്കുേമ്പാൾ അത് പഴയ കെൽ ആവില്ലെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. ഹനീഷിനെ തൊഴിലാളി നേതാക്കൾ അറിയിച്ചു. ഇതോടെയാണ് ഇക്കാര്യത്തിൽ അന്തിമ തീർപ്പുണ്ടാക്കാൻ മന്ത്രിയുടെ പരിഗണനക്ക് വിട്ടത്. കമ്പനി തുറക്കുന്നതിെൻറ മറവിൽ കെൽ അനുബന്ധ കമ്പനിയാക്കാനുള്ള നീക്കം സെപ്റ്റംബർ 20ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമേഖല സ്ഥാപനമായ കെല്ലിെൻറ 51ശതമാനം ഓഹരികൾ വാങ്ങി 2011 മാർച്ച് 28നാണ് ഭെൽ-ഇ.എം.എൽ എന്ന കമ്പനി നിലവിൽവന്നത്.
കേന്ദ്ര കമ്പനിയായ ഭെൽ ഏറ്റെടുക്കുന്നതോടെ കൂടുതൽ മെച്ചപ്പെടുമെന്ന വാഗ്ദാനത്തിലായിരുന്നു ഏറ്റെടുക്കൽ. ആ 51 ശതമാനം ഓഹരി തിരിച്ചുവാങ്ങിയതോടെ പഴയ കെൽ പുനഃസ്ഥാപിക്കണമെന്ന് തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു. കെൽ അനുബന്ധ കമ്പനിയായിരിക്കും കാസർകോട്ടേത് എന്ന് വ്യവസായ മന്ത്രി തന്നെ നേരത്തേ സൂചന നൽകിയിരുന്നു. സെപ്റ്റംബർ എട്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കമ്പനിയുടെ ഏറ്റെടുക്കൽ പ്രഖ്യാപനം നടത്തിയത്. കമ്പനി പുനരുദ്ധാരണത്തിന് 43 കോടിയും 34 കോടി രൂപയുടെ ബാധ്യതയും ചേർത്ത് 77 കോടി രൂപ ചെലവഴിച്ചാണ് സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.