കാസർകോട്: െബദ്രഡുക്കയിലെ കെൽ യൂനിറ്റ് തുറക്കുംമുേമ്പ കമ്പനിയും ജീവനക്കാരും തമ്മിൽ പാലിക്കേണ്ട വിപുലമായ ധാരണപത്രം തയാറാക്കും. ജോലി കാര്യക്ഷമമാക്കാൻ ഉതകുന്ന കാര്യങ്ങളാണ് ധാരണപത്രത്തിലെ ഉൗന്നൽ എങ്കിലും മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം ഉൾെപ്പടെയുള്ള കാര്യങ്ങൾ ഇല്ലാതാക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക. രണ്ടുവർഷത്തോളമായി അടഞ്ഞുകിടക്കുന്ന കമ്പനി തുറക്കാൻ തീരുമാനിച്ചിട്ടും വ്യവസായ വകുപ്പിെൻറ ഇത്തരം നടപടികളിൽ തൊഴിലാളികൾ കടുത്ത അതൃപ്തിയിലാണ്. ധാരണപത്രം ഒപ്പുവെക്കുന്നതിെൻറ മുന്നോടിയായി കെൽ എം.ഡിയുമായി സെപ്റ്റംബർ 28ന് കാസർകോട് തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടക്കും. 29ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. ഹനീഷുമായും തൊഴിലാളികളുടെ ചർച്ച നടക്കും.
മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം
ഭെല്ലിെൻറ കൈവശമുള്ള 51ശതമാനം ഒാഹരി വാങ്ങി പഴയ കെൽ പുനഃസ്ഥാപിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. കേന്ദ്രം വിൽപനക്കുവെച്ച കമ്പനി സംസ്ഥാനം ഏറ്റെടുക്കുന്ന വിവരം സർക്കാറിെൻറ നൂറുദിന പരിപാടികളിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉൾെപ്പടെയുള്ള ബാധ്യതകൾ ഉൾെപ്പടെ തീർക്കാൻ 77 കോടി അനുവദിക്കുകയും ചെയ്തു. എന്നാൽ, കമ്പനി ഉടൻ തുറക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനിടെയാണ് കെല്ലിെൻറ അനുബന്ധ കമ്പനിയായി കാസർകോേട്ടത് മാറ്റാൻ തീരുമാനിച്ച വിവരം പുറത്തുവന്നത്. പുതിയ കമ്പനിയാക്കുന്നത് ജീവനക്കാരുടെ ശമ്പളം ഉൾെപ്പടെയുള്ള കാര്യങ്ങളിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാക്കുമെന്നാണ് സൂചന.
146 ജീവനക്കാർ, തുച്ചമായ ശമ്പളം
പൊതുമേഖല കമ്പനിയായ സംസ്ഥാനത്തെ വിവിധ കെൽ യൂനിറ്റുകളിൽ പലതവണ ശമ്പളം പരിഷ്കരിച്ചപ്പോഴും കാസർകോെട്ട ജീവനക്കാർക്ക് തുച്ചമായ വേതനമാണ് ലഭിക്കുന്നത്. 146 സ്ഥിരം ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇവരിൽ ബഹുഭൂരിപക്ഷം പേരും 50 വയസ്സ് കഴിഞ്ഞവരാണ്. 30 വർഷത്തെ സർവിസ് ഉണ്ടായിട്ടും ശമ്പളമാകെട്ട 25000ത്തിന് താഴെയും. ഒന്നരപതിറ്റാണ്ടിന് മുമ്പുള്ള ശമ്പള സ്കെയിലാണ് നിലനിൽക്കുന്നത്. ഭെൽ ഏറ്റെടുത്തശേഷം കമ്പനി തകർച്ചയിലായതിനാൽ ശമ്പള പരിഷ്കരണം നടന്നില്ല. ശമ്പളം തന്നെ മുടങ്ങുന്ന സ്ഥാപനത്തിൽനിന്ന് പരിഷ്കരണം ചോദിക്കാനും ആരും ശ്രമിച്ചിട്ടില്ല. 2020 മാർച്ചിൽ അടച്ചുപൂട്ടിയ കമ്പനിയിലെ ജീവനക്കാർ ശമ്പളം മുടങ്ങിയിട്ട് രണ്ടുവർഷത്തോളമായി. സംസ്ഥാനത്തെ മറ്റ് കെൽ യൂനിറ്റുകളിലെ ജീവനക്കാരുമായി വലിയ വ്യത്യാസമാണ് ശമ്പളത്തിൽ നിലനിൽക്കുന്നത്. ഇതെല്ലാം എം.ഡിയും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായുള്ള ചർച്ചയിൽ ഉന്നയിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.