ഭാര്യ കയറിയില്ലെന്നറിഞ്ഞ്​ ട്രെയിനിൽനിന്ന്​ ചാടിയ യുവാവി​െൻറ കാൽ അറ്റു

കാസർകോട്​: ഭാര്യ കയറിയില്ലെന്നറിഞ്ഞ്​, ട്രെയിൻ മുന്നോട്ടുനീങ്ങിയശേഷം പുറത്തേക്ക്​ ചാടിയ യുവാവി​െൻറ കാൽ അറ്റു. തമിഴ്​നാട്​ ഈറോഡ്​ മൂലപ്പാളയത്തെ ശങ്കര​െൻറ (37) കാലാണ്​ അറ്റത്​. ചോരയിൽ കുളിച്ച്​ റെയിൽവേ ട്രാക്കിൽ കിടന്ന ഇദ്ദേഹത്തെ ഉടൻ കാസർകോട്​ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളജ്​ ആശുപത്രിയിലും പിന്നീട്​ കോയമ്പത്തൂരിലേക്കും മാറ്റി.

തിങ്കളാഴ്​ച രാത്രി ഒമ്പതുമണിയോടെ​ കാസർകോട്​ റെയിൽവേ സ്​റ്റേഷനിലാണ്​ ദാരുണ സംഭവം. മംഗളൂരു-യശ്വന്ത്​പുർ ട്രെയിനിൽ നാട്ടിൽ പോകുന്നതിനാണ്​ യുവാവും സുള്ള്യ സ്വദേശിയുമായ യുവതിയും റെയിൽവേ സ്​റ്റേഷനിൽ എത്തിയത്​.ട്രെയിനിൽ കയറുന്നതിനുമുമ്പ്​ ഇരുവരും വഴക്കിട്ടിരുന്നതായി പൊലീസ്​ പറഞ്ഞു. ട്രെയിൻ എത്തിയയുടൻ യുവാവ്​ കയറി. ഭാര്യയും വണ്ടിയിൽ കയറിയെന്ന നിഗമനത്തിലായിരുന്നു യുവാവ്​.ട്രെയിൻ മുന്നോട്ട​ുനീങ്ങിയപ്പോഴാണ്​ ഭാര്യ കയറിയില്ലെന്ന്​ ഇയാൾ അറിഞ്ഞത്​. ഉടൻ പ്ലാറ്റ്​ഫോമിലേക്ക്​ ചാടിയെങ്കിലും ട്രെയിനിന്​ അടിയിലാണ്​ വീണത്​.


Tags:    
News Summary - Knowing that his wife had not boarded, he jumped off the train and cut off the leg of the young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.