കാസർകോട്: കേരള- കർണാടക സർക്കാറുകൾ തമ്മിലെ ധാരണ പ്രകാരം തിങ്കളാഴ്ച മുതൽ ഇരുഭാഗത്തേക്കും കെ.എസ്.ആർ.ടി.സി സർവിസുകൾ തുടങ്ങുെമന്ന തീരുമാനം നടപ്പായില്ല. അതിർത്തി പ്രദേശങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയത് കണക്കിലെടുത്താണ് അവസാന നിമിഷം തീരുമാനം മാറ്റിയത്.
ഇതോടെ, തിങ്കളാഴ്ച മുതൽ അന്തർസംസ്ഥാന സർവിസ് പ്രതീക്ഷിച്ചവർക്ക് നിരാശയായി.കാസർകോട് മെയിൻ ഡിപ്പോയിൽനിന്ന് 23 ബസുകളാണ് തിങ്കളാഴ്ച രാവിലെ എട്ടു മുതൽ മംഗളൂരുവിലേക്ക് പുറപ്പെടുമെന്ന് അറിയിച്ചിരുന്നത്. മംഗളൂരുവിൽനിന്ന് കർണാടക സർക്കാറിെൻറ 23 ബസുകൾ കാസർകോട്ടേക്കും സർവിസ് നടത്തുമെന്നും പ്രഖ്യാപിച്ചു. അതിർത്തിഗ്രാമങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുയർന്നതിനെ തുടർന്ന് കർണാടക ട്രാൻസ്പോർട്ട് കമീഷണറാണ് ബസ് സർവിസ് തുടങ്ങുന്നത് വിലക്കിയത്. കാസർകോട്ടുനിന്നുള്ള ബസുകൾ പ്രവേശിക്കുന്നതിനാണ് എതിർപ്പ് അറിയിച്ചത്.
കർണാടകയിൽനിന്ന് കാസർകോട്ടേക്കുള്ള ബസുകൾ സർവിസ് നടത്തുന്നതും ഇക്കാരണത്താൽ നിർത്തുകയായിരുന്നു. കർണാടക ട്രാൻസ്പോർട്ട് വകുപ്പുമായി ചർച്ച നടത്തുന്നതായി കാസർകോട് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.