കു​ടും​ബ​ശ്രീ ഫു​ഡ് കോ​ര്‍ട്ടി​ല്‍ ഐ​സ്‌​ക്രീം വെ​ന്റി​ങ് മെ​ഷീ​ന്‍ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ണ്‍ കെ.​വി. സു​ജാ​ത നി​ര്‍വ​ഹി​ക്കു​ന്നു

കുടുംബശ്രീ സംരംഭമായ കെ ശ്രീ ഐസ്‌ക്രീം കാസർകോട് ജില്ലയിലും

കാസർകോട്: കുടുംബശ്രീ സംരംഭമായ കെ ശ്രീ ഐസ്‌ക്രീം ഇനി ജില്ലയിലും. കെ ശ്രീ ഐസ്‌ക്രീമിന്‍റെ ഉദ്ഘാടനം എന്‍റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത നിര്‍വഹിച്ചു.

മറ്റു ജില്ലകളില്‍ കുടുംബശ്രീ ഉൽപന്നമായി കെശ്രീ ഐസ്‌ക്രീം വില്‍പന നടത്തുന്നുണ്ടെങ്കിലും ജില്ലയില്‍ ഇത് ആദ്യമാണ്. 1.30 ലക്ഷത്തോളം വിലമതിക്കുന്ന മെഷീന്‍ ഉപയോഗിച്ചാണ് ഐസ്‌ക്രീം തയാറാക്കുന്നത്. 30 രൂപയാണ് ഒരു ഐസ്‌ക്രീമിന്റെ വില. വാനില, സ്‌ട്രോബറി തുടങ്ങിയ എല്ലാ രുചികളിലും ഐസ്‌ക്രീമുകള്‍ ലഭ്യമാണ്. കുടുംബശീ ജില്ല കോര്‍ഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, കുടുംബശ്രീ അസി. കോര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബിശ്വാസ് എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Kudumbasree Initiative K Sri Ice Cream in Kasaragod District too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.