representational Image

കാ​സ​ർ​കോ​ട്: കാ​ല​വ​ര്‍ഷ മ​ഴ​യി​ലു​ണ്ടാ​യ വ​ലി​യ കു​റ​വി​നെ തു​ട​ര്‍ന്ന് പൊ​തു​ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജ​ല സം​ര​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ ശ്ര​ദ്ധ ന​ല്‍ക​ണ​മെ​ന്നും ജി​ല്ല ഭ​ര​ണ സം​വി​ധാ​നം അ​റി​യി​ച്ചു. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ ക​ണ​ക്ക​നു​സ​രി​ച്ച് ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 12 വ​രെ 2703.6 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ക്കേ​ണ്ട സ്ഥാ​ന​ത്ത് 1904.2 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ജി​ല്ല​യി​ല്‍ ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന മ​ഴ​യി​ല്‍ 30 ശ​ത​മാ​നം കു​റ​വ് മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

ഭൂ​ജ​ല ഉ​പ​ഭോ​ഗ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി രാ​ജ്യ​ത്തെ ബ്ലോ​ക്കു​ക​ളെ സേ​ഫ്, സെ​മി​ക്രി​ട്ടി​ക്ക​ല്‍, ക്രി​ട്ടി​ക്ക​ല്‍, ഓ​വ​ര്‍ എ​ക്‌​സ്‌​പ്ലോ​യി​റ്റ​ഡ് എ​ന്നി​ങ്ങ​നെ നാ​ലാ​യി തി​രി​ച്ചി​രി​ക്കു​ന്ന​തി​ല്‍ ജി​ല്ല​യി​ലെ നാ​ല് ബ്ലോ​ക്കു​ക​ള്‍ സേ​ഫ് സോ​ണി​ന് പു​റ​ത്താ​ണ്. കാ​സ​ര്‍കോ​ട് ബ്ലോ​ക്ക് ക്രി​ട്ടി​ക്ക​ല്‍, മ​ഞ്ചേ​ശ്വ​രം, കാ​റ​ഡു​ക്ക, കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കു​ക​ള്‍ സെ​മി ക്രി​ട്ടി​ക്ക​ല്‍, നീ​ലേ​ശ്വ​രം പ​ര​പ്പ ബ്ലോ​ക്കു​ക​ള്‍ സേ​ഫ് എ​ന്നി​ങ്ങ​നെ​യാ​ണ് തി​രി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍ഷം അ​വ​സാ​നി​ക്കാ​ന്‍ ബാ​ക്കി​യു​ള്ള കാ​ല​യ​ള​വും ഈ ​കു​റ​വ് നി​ക​ത്താ​ന്‍ ആ​വ​ശ്യ​മാ​യ അ​ള​വി​ല്‍ മ​ഴ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് കാ​ലാ​വ​സ്ഥ ഏ​ജ​ന്‍സി​ക​ള്‍ അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​ട്ടും ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​വു​ക​യും ജ​ല ദൗ​ര്‍ല​ഭ്യ​ത്താ​ലു​ള്ള കൃ​ഷി​നാ​ശം റി​പ്പോ​ര്‍ട്ട് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.


ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​ൻ...

വ​ര​ള്‍ച്ച സാ​ഹ​ച​ര്യം മു​ന്‍കൂ​ട്ടി ക​ണ്ട് പൊ​തു​ജ​ന​ങ്ങ​ളും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം ചേ​ര്‍ന്നു​ള്ള പ്ര​വ​ര്‍ത്ത​നം ജി​ല്ല​യി​ല്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കും. വീ​ടു​ക​ളി​ലെ വാ​ഷ്‌​ബേ​സി​നു​ക​ള്‍, ടോ​യ്‌​ല​റ്റു​ക​ള്‍, മ​റ്റ് പൈ​പ്പു​ക​ള്‍ എ​ന്നി​വ​യി​ല്‍ ചോ​ര്‍ച്ച ഇ​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. കു​ളി​മു​റി​ക​ളി​ല്‍ ഷ​വ​ര്‍ ഒ​ഴി​വാ​ക്കി ബ​ക്ക​റ്റും ക​പ്പും ഉ​പ​യോ​ഗി​ക്കു​ക​യും കു​ളി​ക്കാ​ന്‍ പ​രി​മി​ത​മാ​യ അ​ള​വി​ല്‍ മാ​ത്രം വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക. പ​ല്ലു​തേ​ക്കു​മ്പോ​ഴും ഷേ​വ് ചെ​യ്യു​മ്പോ​ഴും മു​ഖം ക​ഴു​കു​മ്പോ​ഴു​മെ​ല്ലാം പൈ​പ്പ് തു​റ​ന്നി​ടാ​തെ ക​പ്പി​ല്‍ വെ​ള്ള​മെ​ടു​ത്ത ഉ​പ​യോ​ഗി​ക്കു​ക. ഫ്ല​ഷ് ടാ​ങ്കു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ നി​യ​ന്ത്രി​ത​മാ​യ അ​ള​വി​ല്‍ ആ​വ​ശ്യ​ത്തി​ന് മാ​ത്രം വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ക.

സോ​പ്പ്, ഷാം​പൂ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ അ​നാ​വ​ശ്യ​മാ​യി വെ​ള്ളം തു​റ​ന്നു വി​ട​രു​ത്. തു​ണി അ​ല​ക്കു​മ്പോ​ഴും അ​ടു​ക്ക​ള​യി​ല്‍ പാ​ത്ര​ങ്ങ​ള്‍ ക​ഴു​കു​മ്പോ​ഴും പൈ​പ്പു​ക​ള്‍ തു​റ​ന്നി​ട​രു​ത്. വാ​ഷി​ങ് മെ​ഷീ​ന്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ അ​നു​വ​ദി​നീ​യ​മാ​യ പ​ര​മാ​വ​ധി അ​ള​വി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ നി​റ​ച്ച് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​ഴു​കു​മ്പോ​ള്‍ പൈ​പ്പ് തു​റ​ന്നി​ട്ട് ക​ഴു​കു​ന്ന​തി​ന് പ​ക​രം ഒ​രു​പാ​ത്ര​ത്തി​ല്‍ വെ​ള്ള​മെ​ടു​ത്ത് ക​ഴു​കു​ക. ഈ ​വെ​ള്ളം ചെ​ടി​ക​ളും അ​ടു​ക്ക​ള​ത്തോ​ട്ട​വും ന​ന​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക. ചെ​ടി​ക​ള്‍ ന​ന​ക്കു​ന്ന രാ​വി​ലെ​യോ സ​ന്ധ്യാ​സ​മ​യ​ത്തോ മാ​ത്ര​മാ​ക്കു​ക.​വാ​ഹ​ന​ങ്ങ​ള്‍ ക​ഴു​കു​ന്ന​ത് അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്ര​മാ​ക്കു​ക. ക​ഴു​കു​മ്പോ​ൾ ഓ​സ് ഉ​പ​യോ​ഗി​ക്കാ​തെ ബ​ക്ക​റ്റി​ല്‍ വെ​ള്ളം നി​റ​ച്ച് ക​ഴു​കു​ക.

 ഇ​തോ​ടൊ​പ്പം സാ​ധ്യ​മാ​യ എ​ല്ലാ വീ​ടു​ക​ളി​ലും മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ള്‍, മ​ഴ​ക്കു​ഴി​ക​ള്‍ തു​ട​ങ്ങി​യ ജ​ല​സം​ര​ക്ഷ​ണ മാ​ര്‍ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. തു​ള്ളി​ന​ന, ച​കി​രി​ട്ര​ഞ്ച്, മ​ള്‍ച്ചി​ങ് രീ​തി, സ്പ്രി​ങ്ങ്ള​ര്‍, തി​രി​ന​ന തു​ട​ങ്ങി ജ​ല ഉ​പ​യോ​ഗം കു​റ​ക്കു​ന്ന ശാ​സ്ത്രീ​യ​മാ​യ ജ​ല​സേ​ച​ന രീ​തി​ക​ള്‍ക്ക് പ്ര​ചാ​രം ന​ല്‍കു​ക​യും കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ളം ന​ഷ്ടം കൂ​ടാ​തെ കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. ജ​ന​ങ്ങ​ള്‍ വെ​ള്ളം പാ​ഴാ​ക്കു​ന്ന​ത് കു​റ​ക്ക​ണ​മെ​ന്നും ജ​ല സം​ര​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - lack of rain; Vigilance should continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.